തളിപ്പറമ്പ്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നുള്ള സിപിഎം സ്ഥാനാർഥിയായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജനോ മാധ്യമപ്രവർത്തകനായയ നികേഷ് കുമാറോ എത്തിയേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനാണ് നിലവിൽ തളിപ്പറമ്പ് എംഎൽഎ. അദ്ദേഹത്തിന്റെ ഭാര്യയായ പി.കെ ശ്യാമളയുടെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ചതെങ്കിലും പ്രാദേശികമായി എതിർപ്പുയർന്നു.
അതിനാൽ ഒത്തുതീർപ്പു സ്ഥാനാർഥിയായി എം.വി. ജയരാജനെ നിർദേശിക്കാൻ സംസ്ഥാന നേതൃത്വം നിർബന്ധിതരാകുകയായിരുന്നു. കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കാൻ തയ്യാറായതോടെ ജില്ലയിൽ വനിതാ പ്രാതിനിധ്യവുമായി. വനിതാ സ്ഥാനാർഥി എന്ന നിലയിലായിരുന്നു ശ്യാമളയെ പരിഗണിച്ചത്. ഇതിനിടെ രാവിലെ എം.വി. ജയരാജൻ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി കണ്ടു ചർച്ച നടത്തി. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതു സംബന്ധിച്ച് അവസാന ധാരണയാകും.
M V Jayarajan or Nikesh Kumar




































