ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിന് ജാമ്യം
Mar 4, 2026 01:03 PM | By Sufaija PP

കൊച്ചി:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പദ്മകുമാറിന് ജാമ്യം. സ്വാഭാവിക ജാമ്യമാണ് കൊല്ലം വിജിലൻസ് കോടതി നൽകിയത്. ദ്വാരപാലക പാളി കേസിലാണ് ജാമ്യം. ദ്വാരപാലകപാളി കേസിലും 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം. സ്വർണകൊള്ള കേസിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ ആളാണ് എ പദ്മകുമാർ. കട്ടിളപ്പാളി കേസിൽ നേരത്തെ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

ശബരിമല സ്വർണകൊള്ള കേസിൽ 2025 നവംബർ 20നാണ് ദേവസ്വം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പദ്മകുമാർ അറസ്റ്റിലാകുന്നത്. കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. പിന്നാലെ റിമാൻഡിൽ കഴിയവെ ദ്വാരപാലകപാളി കേസിലും അറസ്റ്റ് രേഖപ്പെ‍ടുത്തുകയായിരുന്നു. കട്ടിളപ്പാളി കേസിൽ ഫെബ്രുവരി 20ന് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദ്വാരാപാലക കേസിൽ കൂടി സ്വാഭാവിക ജാമ്യം ലഭിച്ചതോടെ പത്മകുമാർ ജയിൽ മോചിതനാകും.

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ചു പേർക്ക് സ്വഭാവിക ജാമ്യം ലഭിച്ചിരുന്നു. തന്ത്രി കണ്ഠരര്, കെഎസ് ബൈജു എന്നിവർക്കും ജാമ്യം ലഭിച്ചിരുന്നു. റിമാൻഡ് 90 ദിവസം പൂർത്തിയാക്കുന്നതോടെ മറ്റു പ്രതികളും ജാമ്യത്തിനായി കോടതിയെ സമീപിക്കും.

Sabarimala gold

Next TV

Related Stories
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് 6ന് കൊടിയേറും: ഒരുക്കങ്ങൾ പൂർത്തിയായി

Mar 4, 2026 09:30 PM

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് 6ന് കൊടിയേറും: ഒരുക്കങ്ങൾ പൂർത്തിയായി

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് 6ന് കൊടിയേറും: ഒരുക്കങ്ങൾ...

Read More >>
അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ രണ്ട് പേർക്കെതിരെ കേസ്

Mar 4, 2026 07:50 PM

അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ രണ്ട് പേർക്കെതിരെ കേസ്

അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ രണ്ട് പേർക്കെതിരെ...

Read More >>
മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

Mar 4, 2026 07:19 PM

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ...

Read More >>
മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പി.വി. വിനോദിനെ പരിയാരം പഞ്ചായത്ത് മഹാത്മ സൗഹൃദ കൂട്ടായ്മ അനുമോദിച്ചു

Mar 4, 2026 07:16 PM

മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പി.വി. വിനോദിനെ പരിയാരം പഞ്ചായത്ത് മഹാത്മ സൗഹൃദ കൂട്ടായ്മ അനുമോദിച്ചു

മികച്ചവില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി.വി. വിനോദിനെ പരിയാരം പഞ്ചായത്ത് മഹാത്മ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്

Mar 4, 2026 04:03 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്കരണം പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്‌സ്മെന്റ്...

Read More >>
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി തളിപ്പറമ്പിൽ പി.കെ. ശ്യാമള തന്നെ, പേരാവൂരിൽ കെ.കെ. ശൈലജ

Mar 4, 2026 02:54 PM

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി തളിപ്പറമ്പിൽ പി.കെ. ശ്യാമള തന്നെ, പേരാവൂരിൽ കെ.കെ. ശൈലജ

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി തളിപ്പറമ്പിൽ പി.കെ. ശ്യാമള തന്നെ, പേരാവൂരിൽ കെ.കെ....

Read More >>
Top Stories

News from Regional Network

Entertainment News