തളിപ്പറമ്പ: മാർച്ച് 6 ന് ഉച്ചക്ക് 1 മണിക്ക് കൊടിയേറ്റത്തോട്കൂടി ഉത്സവം ആരംഭിക്കും.6ന് ഉച്ചക്ക് ഏകദേശം പത്തായിരം പേർക്ക് മഹാ അന്നദാനം ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മാർച്ച് 6 മുതൽ 16 വരെ എല്ലാദിവസവും രാത്രി 7 മണി മുതൽ 10 മണിവരെ ഭക്തജനങ്ങൾക്കായി അന്നദാനത്തിനുള്ള സൗകര്യവും ഏർപ്പെടുത്തുന്നതാണ്.
കലാ സാംസ്കാരിക പരിപാടികളുടെ ഉദ് ഘാടനം 6ന് രാത്രി 7 മണിക്ക് പ്രശസ്ത സിനിമാ പിന്നണി ഗായകൻ ബിജു നാരായണൻ നിർവ്വഹിക്കും .മലബാർ ദേവസ്വം കമ്മീഷണർ ടി സി ബിജു, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാമ്പറത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി, പറശ്ശിനി മoപ്പുര ട്രസ്ററി ആൻറ് ജനറൽ മാനേജർ പി എം സതീശൻ മടയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണൻ, ഏഷ്യനെറ്റ് സ്റ്റാർ സിംഗർ ജൂറി ആഷിമ മനോജ്, സീ കേരളം സരിഗമ ഫെയിം നിരുപം സായി എന്നിവർ നയിക്കുന്ന ഭക്തിഗാന സുധ അരങ്ങേറും . പിന്നീടുള്ള ദിവസങ്ങളിൽ ക്ഷേത്ര കലകളായ ചാക്യാർ കൂത്ത്. ഓട്ടൻ തുള്ളൽ, പിലിക്കോട് ദാമോദര മാരാർ നയിക്കുന്ന തൃച്ഛംബരം വാദ്യസംഘത്തിന്റെ പാണ്ടിമേളം, നൃത്ത നൃത്യങ്ങൾ, ഭരതനാട്യo, സംഗീതകച്ചേരി, ഭക്തി ഗാനമേള, ഭജൻസ് തുടങ്ങിയ കലാരൂപങ്ങൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്നതാണ്.
എല്ലാ ദിവസവും പകൽ ഭജന, സംഗീത കച്ചേരി, രാത്രിയിൽ വിവിധ കലാക്ഷേത്രങ്ങൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, തിരുവാതിരകളി എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
കഴിഞ്ഞ എട്ട് വർഷത്തോളം തുടർച്ചയായി തൃച്‌ഛംബരത്തപ്പൻ്റെ തിടമ്പ് എഴുന്നള്ളത്ത് നടത്തിയ ബ്രഹ്മശ്രീ പാക്കത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയേയും, പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുംടി ടി കെ ദേവസ്വത്തിൻ്റെയും കണ്ണൂർ ജില്ലയിലുമുള്ള നിരവധി ക്ഷേത്രങ്ങളുടെയും കാവുകളുടെയും ഉന്നമനത്തിന് വേണ്ടി അകമഴിഞ്ഞ സംഭാവനകൾ നൽകി സാമൂഹിക-സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായ മൊട്ടമ്മൽ രാജനെയും മാർച്ച് 6 ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന കലാ-സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ വച്ച് ആദരിക്കുo.
മാർച്ച് 11 ന് പൂക്കോത്ത് നടയിൽ സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാതാരം ഐശ്വര്യ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ തളിപ്പറമ്പ് ഡി വൈ എസ് പി : വി വി മനോജ് മുഖ്യാതിഥിയായിരുക്കും. മാർച്ച് 11 മുതൽ 16 വരെ പൂക്കോത്ത് നടയിൽ നാടകം, കലയാട്ടം, സംഗീതനിശ, പ്രശസ്ത നാടൻ പാട്ട് ഗായിക പ്രസീത ചാലക്കുടി നടത്തുന്ന ഗാനമേള, സംസ്ഥാന അവാർഡ് ജേതാവ് ഭാസി വൈക്കം നയിക്കുന്ന മെഗാ ഷോ, കല്ലറ ഗോപൻ നയിക്കുന്ന സംഗീത നിശ എന്നിവ ഉണ്ടായിരിക്കും.ചിറക്ക് സമീപത്ത് വിദ്യാലയം പൊളിച്ച് നീക്കിയ സ്ഥലം പന്തലിട്ട് എല്ലാ ദിവസത്തെ അന്നദാനത്തിനും വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. മലിന ജലം കൊണ്ട് സമീപത്തെ കിണറുകൾ മലിനമാകുന്നത് തടയാൻ വേണ്ടി പ്രത്യേകം ടാങ്ക് നിർമ്മിച്ച്
കോൺക്രീറ്റ് ചെയ്ത് ഫിൽട്ടർ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.അന്നദാനത്തിന് ക്യു നിൽക്കുന്ന ഭക്ത ജനങ്ങൾക്ക് വെയിലിൽ നിന്ന് സംരക്ഷണം കിട്ടാൻ വേണ്ടി ഷീറ്റ് സ്ഥാപിച്ചിട്ടുണ്ട്.ക്യൂ നിൽക്കുന്നവർക്ക് കുടിവെള്ളം വിതരണം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ഫസ്റ്റ് എയിഡ്, നേഴ്സ്, ആമ്പുലൻസ്, മെഡിക്കൽ എയ്ഡ് പോസ്റ്റ് തുടങ്ങി അത്യാവശ്യമായ സംവിധാനങ്ങളും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.മാലിന്യ നിർമ്മാർജ്ജനത്തിന് മുനിസിപ്പാലിറ്റിയുടെ ഹരിത കർമ്മ സേനയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യമായ വേസ്റ്റ് ബിൻ റോഡരികിൽ സ്ഥാപിച്ചിട്ടുണ്ട്.
പൂക്കോത്ത് നട മുതൽ ചിറവക്ക് വരെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം ചെയ്തു സ്ഥാപനങ്ങളിൽ ഒന്നും ,രണ്ടും, മൂന്നും സ്ഥാനത്തെത്തുന്നവർക്ക് സമ്മാനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷത്തെ ഉൽസവാഘോഷം സുഗമമായി നടത്തിക്കാൻ പോലീസുമായി സഹകരിച്ച് നൂറ്റി അമ്പതോളം ആഘോഷ കമ്മിറ്റി വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രാങ്കണം, അന്നദാന ഹാൾ, പൂക്കോത്ത് നട തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സി സി ടി വി സ്ഥാപിച്ചിട്ടുണ്ടെന്നും ചെയർമാൻ അഭിപ്രായsപ്പട്ടു .
വാർത്താ സമ്മേളനത്തിൽ ടി ടി കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ്കുമാർ,എക്സിക്യുട്ടീവ് ഓഫീസർ കെ പി വിനയൻ, ഉത്സവ കമ്മിറ്റി ഭാരവാഹികളായ ചാലിൽ രമേശൻപി വി പ്രകാശൻ, സി വി സോമനാഥൻ, കെ ഗംഗാധരൻ, എം എൻ നമ്പൂതിരി എന്നിവരും പങ്കെടുത്തു.
Thrichambaram temple





































