മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി
Mar 4, 2026 07:19 PM | By Sufaija PP

കോഴിക്കോട് : മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തേണ്ട 19 വിമാനങ്ങൾ റദ്ദാക്കി. ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് ഇന്ന് 58 പ്രത്യേക വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.

സംഘർഷത്തിന്റെ അഞ്ചാം ദിനവും വ്യോമഗതാഗത മേഖലയിൽ ആശങ്ക തുടരുകയാണ്. പ്രതിസന്ധി നേരിടാൻ യുഎഇയിലെ ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്ക് ഉൾപ്പെടെ, എട്ട് പ്രത്യേക വിമാനങ്ങൾ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു . ഇന്ന് രാത്രി 8:50നാണ് കൊച്ചിയിലേക്കുള്ള വിമാനം. ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് 58 വിമാന സർവീസുകൾ ഉണ്ടാകും . നിയന്ത്രിത വ്യോമാതിർത്തി ഒഴിവാക്കിയാണ് സർവീസുകൾ നടത്തുന്നത് . അതിനിടെ യുഎഇയിലെ ഫുജൈറയിൽ കുടുങ്ങിയ യാത്രക്കാർ നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തി. അക്ബർ ട്രാവൽസ് ഒരുക്കിയ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് 186 യാത്രക്കാർ എത്തിയത്. യുഎഇയിലുള്ളവരെല്ലാം സുരക്ഷിതരാണെന്നും ആശങ്കവേണ്ടെന്നും.യാത്രക്കാർ പറഞ്ഞു.പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് ഇന്ന് 8 വിമാനങ്ങൾ സർവീസ് നടത്തി. തിരിച്ച് ആറു വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലേക്ക് എത്തിയത്. കൂടുതൽ വിമാനങ്ങളും മസ്കറ്റിൽ നിന്നാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തേണ്ട 19 വിമാനങ്ങൾ റദ്ദാക്കി. കരിപൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി . കരിപൂരിൽ നിന്നുള്ള 20 സർവീസുകളും കരിപ്പൂരിലേക്കുള്ള 20 സർവീസുകളുമാണ് റദ്ദാക്കിയത്. അതേസമയം റിയാദ്, മസ്ക്കറ്റ് എന്നിവിടങ്ങളിൽ നിന്നും അവിടേക്ക് തിരിച്ചുമുള്ള സർവീസുകൾ നടന്നു. മസ്ക്കറ്റിൽ നിന്നുള്ള സലാം എയർ, റിയാദിൽ നിന്നുള്ള ഫ്ളൈനാസ് എന്നിവയാണ് സർവീസ് നടത്തിയത്.

Airlines

Next TV

Related Stories
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് 6ന് കൊടിയേറും: ഒരുക്കങ്ങൾ പൂർത്തിയായി

Mar 4, 2026 09:30 PM

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് 6ന് കൊടിയേറും: ഒരുക്കങ്ങൾ പൂർത്തിയായി

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് 6ന് കൊടിയേറും: ഒരുക്കങ്ങൾ...

Read More >>
അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ രണ്ട് പേർക്കെതിരെ കേസ്

Mar 4, 2026 07:50 PM

അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ രണ്ട് പേർക്കെതിരെ കേസ്

അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ രണ്ട് പേർക്കെതിരെ...

Read More >>
മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പി.വി. വിനോദിനെ പരിയാരം പഞ്ചായത്ത് മഹാത്മ സൗഹൃദ കൂട്ടായ്മ അനുമോദിച്ചു

Mar 4, 2026 07:16 PM

മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പി.വി. വിനോദിനെ പരിയാരം പഞ്ചായത്ത് മഹാത്മ സൗഹൃദ കൂട്ടായ്മ അനുമോദിച്ചു

മികച്ചവില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി.വി. വിനോദിനെ പരിയാരം പഞ്ചായത്ത് മഹാത്മ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്

Mar 4, 2026 04:03 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്കരണം പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്‌സ്മെന്റ്...

Read More >>
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി തളിപ്പറമ്പിൽ പി.കെ. ശ്യാമള തന്നെ, പേരാവൂരിൽ കെ.കെ. ശൈലജ

Mar 4, 2026 02:54 PM

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി തളിപ്പറമ്പിൽ പി.കെ. ശ്യാമള തന്നെ, പേരാവൂരിൽ കെ.കെ. ശൈലജ

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി തളിപ്പറമ്പിൽ പി.കെ. ശ്യാമള തന്നെ, പേരാവൂരിൽ കെ.കെ....

Read More >>
ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിന് ജാമ്യം

Mar 4, 2026 01:03 PM

ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിന്...

Read More >>
Top Stories

News from Regional Network

Entertainment News