പരിയാരം: സംസ്ഥാനതലത്തിൽ മികച്ചവില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി.വി. വിനോദിനെ പരിയാരം പഞ്ചായത്ത് മഹാത്മ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ സരസ്വതി ഉദ്ഘാടനം ചെയ്തു.
മഹാത്മാ സൗഹൃദ കൂട്ടായ്മ ചെയർമാൻ പി വി സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദുവിനോയി ,പഞ്ചായത്ത് അംഗം കെ. ബിന ,പി.വി രാമചന്ദ്രൻ, ഇ.വിജയൻ മാസ്റ്റർ, പി.എം. അൽ അമിൻ , പി.വി. വിനോദ് ,വി.ബി.കുബേരൻ നമ്പൂതിരി,ടി.കെ സൈദ് , സുരജ് പരിയാരം,ഇ.ടി. ഹരിഷ് ,പി.വി. ഗോപാലൻ, കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
P V Vinod




































