തളിപ്പറമ്പ്: ആധുനിക രീതിയിൽ നവീകരിച്ച തളിപ്പറമ്പ് ദേശീയപാതയിലെ ബസ് ബേ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബസ്റ്റാൻഡ് കോംപ്ലക്സിന് മുമ്പിൽ ദേശീയപാതയോരത്തെ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.
കണ്ണൂർ ഭാഗത്തേക്കുള്ള ദീർഘദൂര ബസ്സുകൾക്ക് വേണ്ടി നേരത്തെ സി കെ പി പത്മനാഭൻ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് ഷെൽട്ടർ പണിതിരുന്നു. ഇത് പൊളിച്ചു നീക്കിയാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കിയത്. യാത്രക്കാർക്ക് രണ്ട് വശത്തായി ഇരിക്കാനുള്ള സൗകര്യത്തോടൊപ്പം വിശാലമായ ബസ് ബേ ആണിത്. ഫോണിൽ ലാപ്ടോപ്പ് തുടങ്ങിയവ ചാർജ് ചെയ്യാനുള്ള ചാർജിങ് പോയിന്റും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ നഗരസഭ ചെയർമാൻ പി കെ സുബൈർ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.
MLA MV Govindan Master inaugurated the bus bay



































