കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാദിനം ആഘോഷിച്ചു.വൈകുന്നേരം 05:00 മണിക്ക് കട്ടോളി കനാൽപാലത്ത് വച്ച് നടന്ന പരിപാടിക്ക് വായനശാല വനിതാവേദി പ്രസിഡൻറ് നിഷ. കെ. പി. അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രീതി. കെ. സ്വാഗതം പറഞ്ഞു.അന്താരാഷ്ട്ര വനിതാദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വായനശാല ജോ. സെക്രട്ടറി പ്രസന്ന കെ.കെ. സംസാരിച്ചു.
വനിതകൾക്കായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വായനശാല വൈസ് പ്രസിഡൻ്റ് കെ. സജീവ് കുമാർ, മുൻ സെക്രട്ടറി കെ.ബാബു എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. തുടർന്ന് നടന്ന നൈറ്റ്‌വാക്കിൽ നിരവധി വനിതകൾ പങ്കെടുത്തു.
Women's Day program



































