തെക്കെമഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതികൾ, നടുവിൽ സ്വാമിയാർ മഠംമൂപ്പിൽ സ്വാമിയാർ ശ്രീമദ് അച്ചുതാനന്ദ ഭാരതികൾ, ശ്രീമദ് നാരായണ ബ്രഹ്മാനന്ദതീർത്ഥ തൃക്കൈക്കാട്ട് മഠംമൂപ്പിൽ സ്വാമിയാർ, നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി സ്വാമികൾ എന്നീ മഹാത്മാക്കൾ ഒരുമിച്ച് എഴുന്നള്ളി.വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു സന്യാസി സംഗമം തൃച്ചംബരത്ത് നടന്നത്.
പൂർവ്വകാലത്ത് ചാതുർമാസ്യ വ്രതകാലത്തിനു ശേഷം തീർത്ഥാടനത്തിന് ഇറങ്ങുന്ന സന്യാസിമാർ പ്രതിവർഷം സംഗമിക്കാറുള്ളത് തൃച്ചംബരം ഉത്സവ കാലത്ത് ആണ്. എന്നാൽ വർഷങ്ങളായി ഈ സംഗമം ഇവിടെ പതിവില്ല. ഉത്സവ കാലത്ത് അതത് സന്യാസിമാർക്ക് ഒഴിവുള്ള ഏതെങ്കിലും ഒരു ദിവസം തൃച്ചംബരത്ത് വന്ന് നൃത്തത്തിൽ പങ്കെടുക്കുക മാത്രമായി പതിവ്.
ഇക്കുറി ശ്രീ രാഘവപുരം സഭായോഗത്തിൻ്റെയും, തൃച്ചംബരം നടുവിൽ മഠം യജുർവേദ വേദ പാഠശാലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആണ് ഇപ്രകാരം സന്യാസി സംഗമം പൂർവ്വ സമ്പ്രദായത്തിൽ സംഘടിപ്പിച്ചത്.ഇന്നലെ രാവിലെ നടന്ന മോലോത്ത് നൃത്തത്തിൽ തൃച്ചംബരത്തപ്പനോടും മഴൂരപ്പനോടുമൊപ്പം സന്യാസി വര്യന്മാർ പ്രദക്ഷിണം ചെയ്തു.
എഴുത്ത്: ഗിരീഷ് പൂക്കോത്ത്,പടം: ചന്ദ്രൻ മാവിച്ചേരി
A gathering of monks



































