കണ്ണാടിപ്പറമ്പ്: കേരളാ പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്ത്‌തല കുടുംബസംഗമം കണ്ണാടിപ്പറമ്പ് ദേശാസേവ സ്കൂളിൽ അഴീക്കോട് എം.എൽ.എ ബഹുമാനപ്പെട്ട കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കേരളാ പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ബഹുമാനപ്പെട്ട പ്രശാന്ത് കുട്ടാമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.
സംഘം കണ്ണാടിപറമ്പ് വില്ലേജ് പ്രസിഡന്റ് രാധാകൃഷ്ണൻ പി.പി യുടെ അദ്യക്ഷതയിൽ നടന്ന കുടുംബ സംഗമത്തിൽ സംഘം ഏരിയ സെക്രട്ടറി കെ.വി.ശിവൻ ആശംസകൾ നേർന്നു. നാറാത്ത് പഞ്ചായത്ത് മെമ്പർമാരായ എ. പുരുഷോത്തമൻ, മിനി ദിനേശൻ തുടങ്ങിയവരും ആശംസകൾ നേർന്നു. സംഘം കണ്ണാടിപറമ്പ് വില്ലേജ് സെക്രട്ടറി കെ.എം. ഗിരീശൻ സ്വാഗതവും, സംഘം നാറാത്ത് വില്ലേജ് സെക്രട്ടറി എ.ബാബുരാജ് നന്ദിയും പറഞ്ഞു.
Kerala Pravasi Sangham



































