നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ.സുധാകരന് സീറ്റില്ല. ടി.ഒ.മോഹനന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. എംപിമാര്‍ മല്‍സരിക്കേണ്ടെന്ന് നേതൃത്വം ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. എംപിമാര്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനം വ്യക്തമാക്കിയിരുന്നുവെങ്കിലും സുധാകരന്‍ അത് മറികടന്ന് കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ ഇത്തരത്തില്‍ പ്രതിരോധത്തിലാക്കുന്നത് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്നതാണെന്നും സമീപനം മാറ്റാത്തത് ശരിയല്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി. അതേസമയം, സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉറപ്പായതോടെ സ്വതന്ത്രനായി മല്‍സരിക്കുമോ എന്നതില്‍ സുധാകരന്‍ ഇന്ന് നിലപാട് അറിയിക്കും. പ്രവര്‍ത്തക സമിതി അംഗത്വം സുധാകരന്‍ രാജിവച്ചേക്കുമെന്നും സൂചനകളുണ്ട്.
K Sudhakaran will not have a seat in Kannur

























.jpeg)








