ന്യൂഡല്‍ഹി: കെ സുധാകരന് തന്നെ കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. സുധാകരന്റെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങുകയായിരുന്നു. സീറ്റില്ലെന്ന വാര്‍ത്ത വന്നതോടെ നേതാക്കളോട് ഗുഡ്‌ബൈ പറഞ്ഞ് കടുത്ത നിലപാടിലേക്ക് നീങ്ങിയ കെഎസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുകായണ് ഹൈക്കമാന്‍ഡ് രംഗത്തുവന്നത്. സീറ്റ് നിഷേധിച്ചാല്‍ കണ്ണൂരിലെ കലാപം കേരളത്തില്‍ അങ്ങോളമിങ്ങോളം പടരുമെന്ന റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് ലഭിച്ചതോടെയാണ് സുധാകരന് മാത്രം മത്സരിക്കാന്‍ ഇളവു നല്‍കാന്‍ തീരുമാനമായത്.
കണ്ണൂര്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുന്നോട്ട് പോവുന്ന കെ സുധാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് ആലോചനയിലെന്ന് സൂചന. 15 സീറ്റുകളില്‍ അനുയായികളെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്താനും സുധാകരന്റെ ആലോചനയിലുണ്ടെന്ന വിധത്തില്‍ അടക്കം വാര്‍ത്തയെത്തി. സുധാകരന്റെ നീക്കം മനസ്സിലാക്കിയ കെപിസിസി, ഡിസിസി ഭാരവാഹികള്‍ പലയിടത്തു നിന്നും സുധാകരനെ വിളിച്ചെങ്കിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയെങ്കിും സുധാകരന്‍ വഴങ്ങിയില്ല. ഇന്ന് വാര്‍ത്താസമ്മേളനം വിളിക്കാന്‍ തീരുമാനിരുന്നു. ഇതോടെ രമേശ് ചെന്നിത്തലയും എ കെ ആന്റണിയും ഇടപെട്ടു. ഇതോടെയാണ് സുധാകരന് തന്നെ സീറ്റ് നല്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് പട്ടിക പുറത്തുവന്നാല്‍ മത്രമേ സുധാകരന് സീറ്റുള്ളൂ എന്ന അന്തിമ ഉറപ്പ് ലഭിക്കുകയുള്ളൂ.
പാര്‍ട്ടിയുടെ തീരുമാനത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് താന്‍ ഉത്തരവാദിയായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കളുമായാണ് വ്യാഴാഴ്ച രാവിലെ കെ. സുധാകരന്‍ സംസാരിച്ചത്. മൂന്ന് നേതാക്കളോടും കണ്ണൂര്‍ മണ്ഡലം സംബന്ധിച്ചുള്ള തീരുമാനം ആരാഞ്ഞിരുന്നു. പിന്നാലെ കെ.സി. വേണുഗോപാലാണ് കണ്ണൂരില്‍ സീറ്റില്ലെന്നും മുന്‍ മേയറായ ടി.ഒ മോഹനനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തതായും അറിയിച്ചത്. അതോടെ കെ.സിയോട് ഗുഡ് ബൈ പറയുകയായിരുന്നു.
തനിക്ക് തന്റെ വഴിയെന്നും പാര്‍ട്ടിക്ക് പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴിയെന്നും നേതാക്കളോട് കെ. സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയെടുത്ത ഈ തീരുമാനത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് താന്‍ ഉത്തരവാദിയായിരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. അതായത് സുധാകരന്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന സൂചനകളാണ് പുറത്തുവന്നത്. സുധാകരന്റെ നീക്കത്തില്‍ അപകടം മണത്തതോടെയാണ് നേതാക്കള്‍ വീണ്ടും ഇടപെടല്‍ നടത്തിയത്.
K Sudhakaran

























.jpeg)








