തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: സംഘർഷ സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കം, പയ്യന്നൂരിലും തളിപ്പറമ്പിലും നൂറോളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു തുടങ്ങി

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: സംഘർഷ സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കം, പയ്യന്നൂരിലും തളിപ്പറമ്പിലും നൂറോളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു തുടങ്ങി
Apr 20, 2026 04:02 PM | By Sufaija PP

പയ്യന്നൂർ: നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന് നിരവധി രാഷ്‌ട്രീയ അക്രമ സംഭവങ്ങളുണ്ടായ പയ്യന്നൂരിലും പരിസരങ്ങളിലുമായി നൂറോളം നിരീക്ഷണ ക്യാമറകൾ പോലീസ് സ്ഥാപിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ 60 ഓളം പ്രധാന കേന്ദ്രങ്ങളിൽ നൂറോളം കാമറകളാണ് സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസംഎൽഐസി ജംഗ്ഷൻ, പോലീസ് ഗ്രൗണ്ട്, ബൈപാസ് ജംഗ്ഷൻ, കെ എസ് ആർ. ടിസി, പയ്യന്നൂർ ടൗൺ ,സെൻട്രൽ ബസാർ എന്നിവിടങ്ങളിലായി 30 ഓളം കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. മാർക്കറ്റ് റോഡ്,ബി കെ എം ജംങ്ഷൻ, കോത്തായി മുക്ക്, കണ്ടോത്ത്, വെള്ളൂർ എന്നിവിടങ്ങളിലായി കാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് പ്രദേശത്ത് സംഘർഷ സാധ്യതയു ണ്ടെന്ന സ്റ്റേറ്റ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തിൽ സ്ഥാപിക്കുന്ന നിരീക്ഷണ കാമറകൾ താൽക്കാലികമായാണ് സ്ഥാപിക്കുന്നതെന്നാണ് പോലീസിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

Cctv cameras

Next TV

Related Stories
തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു'; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍

Apr 20, 2026 04:30 PM

തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു'; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍

തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു'; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി...

Read More >>
തൃശൂരിൽ പൂരം കൊടിയേറി

Apr 20, 2026 04:27 PM

തൃശൂരിൽ പൂരം കൊടിയേറി

തൃശൂരിൽ പൂരം...

Read More >>
യുവതിയുമായി പാതിരാത്രിയിൽ ബൈക്കിൽ ചുറ്റിക്കറങ്ങിയ 21കാരൻ പുഴയിൽ ചാടി, പയ്യന്നൂർ അഗ്നിരക്ഷാസേന രക്ഷകരായി

Apr 20, 2026 04:09 PM

യുവതിയുമായി പാതിരാത്രിയിൽ ബൈക്കിൽ ചുറ്റിക്കറങ്ങിയ 21കാരൻ പുഴയിൽ ചാടി, പയ്യന്നൂർ അഗ്നിരക്ഷാസേന രക്ഷകരായി

യുവതിയുമായി പാതിരാത്രിയിൽ ബൈക്കിൽ ചുറ്റിക്കറങ്ങിയ 21കാരൻ പുഴയിൽ ചാടി. പയ്യന്നൂർഅഗ്നി രക്ഷാസേന...

Read More >>
ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

Apr 20, 2026 01:02 PM

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി...

Read More >>
ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

Apr 20, 2026 01:00 PM

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ...

Read More >>
നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

Apr 20, 2026 12:56 PM

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍...

Read More >>
Top Stories