ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്
Apr 20, 2026 01:02 PM | By Sufaija PP

തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗ്ഗനിർദേശം ബാധകമാണെന്നും നിർദേശമുണ്ട്.

ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, തീയേറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം, അതിനുശേഷം മാത്രമേ തിയേറ്ററിലേക്ക് രോഗിയെ പ്രവേശിപ്പിക്കാവൂ. ശസ്ത്രക്രിയ ഉപകരണങ്ങൾ, നശിപ്പിക്കുന്ന വസ്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണം, ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം, ശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചു ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം, മാർഗ്ഗനിർദേശം നടപ്പായാൽ ആർക്കും പരസ്പരം പഴിചാരാൻ കഴിയില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

Health Department issues guidelines on surgical errors

Next TV

Related Stories
ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

Apr 20, 2026 01:00 PM

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ...

Read More >>
നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

Apr 20, 2026 12:56 PM

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍...

Read More >>
റിട്ട. സി.ഐ. സുരേന്ദ്രൻ കല്ല്യാടൻ നിര്യാതനായി

Apr 20, 2026 12:54 PM

റിട്ട. സി.ഐ. സുരേന്ദ്രൻ കല്ല്യാടൻ നിര്യാതനായി

റിട്ട. സി.ഐ. സുരേന്ദ്രൻ കല്ല്യാടൻ...

Read More >>
മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വായോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ

Apr 20, 2026 10:51 AM

മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വായോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ

മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വായോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ...

Read More >>
സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി സ: സി. കണ്ണൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Apr 20, 2026 10:45 AM

സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി സ: സി. കണ്ണൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി സ: സി. കണ്ണൻ അനുസ്മരണ പരിപാടി...

Read More >>
ബിന്ദു സജിത്ത്കുമാർ സ്മാരക കരോക്കെ ഗാനാലാപന മത്സരം 24 ന്

Apr 20, 2026 09:25 AM

ബിന്ദു സജിത്ത്കുമാർ സ്മാരക കരോക്കെ ഗാനാലാപന മത്സരം 24 ന്

ബിന്ദു സജിത്ത്കുമാർ സ്മാരക കരോക്കെ ഗാനാലാപന മത്സരം 24...

Read More >>
Top Stories

News Roundup