കണ്ണൂർ: ഇരിട്ടി ആറളം സ്വദേശിയും പുന്നാട് താമസക്കാരനുമായ റിട്ട. സി.ഐ. സുരേന്ദ്രൻ കല്ല്യാടൻ (57) നിര്യാതനായി. എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
പ്രമാദമായ നിരവധി കേസുകൾ തെളിയിച്ച ഉദ്ദ്യോഗസ്ഥനാണ്. ജില്ലയിലും പുറത്തും വിവിധ സ്‌റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറളത്തെ പരേതരായ ഗോവിന്ദൻ നമ്പ്യാരുടെയും പാർവ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പി.സി ശർമ്മിള
മക്കൾ: ശ്രീലക്ഷ്‌മി (ആസ്‌റ്റർ മിംസ്, കാസർക്കോട് )കാർത്തിക (ബി.ബി.എ വിദ്യാർത്ഥി, ബംഗ്ലുരു )സഹോദരങ്ങൾ: രവീന്ദ്രൻ, ഹരീന്ദ്രൻ, ദേവി സുജാത.കണ്ണൂർ വിജിലൻസ് സി.ഐ പി.സി. സഞ്ജയ് കുമാറിൻ്റെ സഹോദരി ഭർത്താവ് കൂടിയാണ് സുരേന്ദ്രൻ കല്ല്യാടൻ.സംസക്കാരം നാളെ നടക്കും.
surendran kalyadan





































