പയ്യന്നൂർ: യുവതിയുമായി പാതിരാത്രിയിൽ ബൈക്കിൽ ചുറ്റിക്കറങ്ങിയ 21കാരൻ പുഴയിൽ ചാടി. പയ്യന്നൂർഅഗ്നി രക്ഷാസേന രക്ഷകരായി . ഇന്നലെ രാത്രി12 മണിയോടെ കാരതലിച്ചാലം പുഴയിലാണ് സംഭവം. യുവതിയുമായി ബൈക്കിൽ ചുറ്റിക്കറങ്ങുന്നതിനിടെ ഏഴിലോട് സ്വദേശിയായ 21 കാരനാണ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത് . യുവതി ബഹളം വെച്ചതോടെ സ്ഥലത്തെത്തി യനാട്ടുകാർ പയ്യന്നൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ പി.വി ദയാലിൻ്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളും, നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ 200 മീറ്ററോളേം പുഴയിൽഒഴുകി പോയ യുവാവിനെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സേനയുടെ ആംബുലൻസിൽ പയ്യന്നൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.യുവാവ് അപകട നിലതരണം ചെയ്തു. ഫയർഫോഴ്സ് സംഘത്തിൽഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത്കുമാർ പി കെ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ വിപിൻ കെ വി, രാഹുൽ പി പി, ലിജീഷ് യു. കെ, ഹോം ഗാർഡ്മാരായ പദ്മനാഭൻ വി വി, ശ്രീജേഷ് ടി കെ എന്നിവരും ഉണ്ടായിരുന്നു.
Payyannur fire force




























.jpeg)







