കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും മൂർഖനെ കണ്ടെത്തി. താവക്കര അഹ്മദിയ്യാ പള്ളിയിൽ ദേഹശുദ്ധികരണം വരുത്തുന്നയിടത്താണ് (കൈ. കാൽ കഴുകുന്ന സ്ഥലം) മൂർഖനെ പതുങ്ങിയ കണ്ടെത്തിയത്. പള്ളിയിൽ എത്തിയ ചിലർ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് മൂർഖനെ കണ്ടെത്തിയത്. പള്ളി ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനും മൃഗസ്‌നേഹിയുമായ രഞ്ജിത്ത് നാരായണൻ സ്ഥലത്തെത്തി മൂർഖനെ സാഹസികമായി പിടികൂടി.
അതിനെ അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കാൻ വനം വകുപ്പിന് കൈമാറി. രാപകൽ നിരവധിയാളുകൾ വന്നു പോകുന്ന കണ്ണൂർ നഗര ഹൃദയത്തിലെ പള്ളിയാണിത്. താവക്കരയിലെ ചതുപ്പിൽ നിന്നാണ് മൂർഖൻ കയറി വന്നതെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിലെ തളാപ്പിലെ കൊയിലി ആശുപത്രിക്കു എതിർ വശത്തുള്ള അപ്പാർട്ട്മെൻ്റിലെ കോവണിപടിയിൽ ചുരുണ്ടു കൂടിയ മൂർഖനെ രഞ്ജിത്ത് നാരായണൻ പിടികൂടിയിരുന്നു. ഇതിന് മുൻപായിതാഴെ ചൊവ്വയിൽ നിന്നും രണ്ട് മൂർഖനെ പിടികൂടിയിരുന്നു. അഞ്ചിലേറെ പാമ്പുകളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂർ നഗരത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നും പിടികൂടിയത്.
cobra snake



































