കെഎസ്ആർടിസി സൗജന്യ യാത്ര; ബസുകളിൽ സ്റ്റിക്കർ പതിക്കും

കെഎസ്ആർടിസി സൗജന്യ യാത്ര; ബസുകളിൽ സ്റ്റിക്കർ പതിക്കും
Jun 11, 2026 02:09 PM | By Sufaija PP

തിരുവനന്തപുരം:സൗജന്യ യാത്രക്ക് നിശ്ചയിച്ച കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കും. ഓർഡിനറി,​ സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിലായതിലാണ് സ്റ്റിക്ക‌ർ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കില്ല. പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്ന് സർക്കാർ പുറത്തുവിടും.

തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂരിൽ മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ മുരളീധരൻ,​ ബിന്ദു കൃഷ്ണ,​ തുളസി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.പ്രായമോ വരുമാനമോ കണക്കിലെടുക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര നൽകുന്ന പദ്ധതിക്ക് മന്ത്രിസഭായോഗം ഇന്നലെയാണ് അംഗീകാരം നൽകിയത്. സൗജന്യയാത്രയിലൂടെ കെഎസ്ആർടിസിക്കുണ്ടാവുന്ന 800കോടി പ്രതിവർഷ വരുമാനനഷ്ടം സർക്കാർ നൽകും.യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പദ്ധതി 'പ്രിയദർശിനി' എന്ന പേരിലാണ് തിങ്കളാഴ്ച മുതൽ നടപ്പാക്കുക. കൂടുതൽ ബസുകൾ വാങ്ങിയും ഷെഡ്യൂളുകൾ കൂട്ടിയും പരസ്യവരുമാനം വർദ്ധിപ്പിച്ചും ആറുമാസത്തിനകം പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യയാത്രയിലൂടെ പ്രതിമാസം 65മുതൽ 70കോടിവരെ ബാദ്ധ്യത സർക്കാരിനുണ്ടാവും. ശമ്പളം, പെൻഷൻ അടക്കം ചെലവുകൾക്ക് നിലവിൽ കെഎസ്ആർടിസിക്ക് 1500കോടി എല്ലാവർഷവും നൽകുന്നുണ്ട്. അതിനുപുറമെ സൗജന്യയാത്രയുടെ ചെലവും സർക്കാർ നൽകും.

Content Highlight: Ksrtc free travelling

Next TV

Related Stories
ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

Jun 11, 2026 05:51 PM

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ...

Read More >>
മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

Jun 11, 2026 05:49 PM

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം...

Read More >>
ഷാർജയിൽ കൊല്ലപ്പെട്ട പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

Jun 11, 2026 05:45 PM

ഷാർജയിൽ കൊല്ലപ്പെട്ട പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജയിൽ കൊല്ലപ്പെട്ട പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...

Read More >>
പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു

Jun 11, 2026 05:42 PM

പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു

പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും...

Read More >>
തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി ആക്ഷേപം

Jun 11, 2026 03:57 PM

തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി ആക്ഷേപം

തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി...

Read More >>
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിക്കു മേൽ കെട്ടിവെക്കുന്നു, തെറ്റ് തിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും

Jun 11, 2026 03:53 PM

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിക്കു മേൽ കെട്ടിവെക്കുന്നു, തെറ്റ് തിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിക്കു മേൽ കെട്ടിവെക്കുന്നു, തെറ്റ് തിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവുന്നില്ലെന്ന്...

Read More >>
Top Stories

News Roundup

GCC News

Entertainment News