വീണാ ജോർജിനെതിരായ കരിങ്കോടി പ്രതിഷേധം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

വീണാ ജോർജിനെതിരായ കരിങ്കോടി പ്രതിഷേധം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്
Jun 11, 2026 02:11 PM | By Sufaija PP

കണ്ണൂര്‍ : മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കരിങ്കോടി പ്രതിഷേധം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇല്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ഒഴിവാക്കി.

വിശദമായ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് തെളിഞ്ഞെന്ന് കെഎസ്‌യു പ്രതികരിച്ചു. വീണാ ജോര്‍ജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കേസില്‍ ജയിലില്‍ കിടന്ന കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ആവശ്യപ്പെട്ടു. കരിങ്കൊടി പ്രതിഷേധത്തിനിടെ മുന്‍ മന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുനഃരന്വേഷണം വേണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു.വ്യാജ പരാതി നല്‍കിയ വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. ഫെബ്രുവരി 25-നായിരുന്നു വീണാ ജോര്‍ജ്ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചായിരുന്നു സംഭവം.വീണാ ജോര്‍ജിനെ മാരക ആയുധവുമായി ആക്രമിച്ചെന്നായിരുന്നു എഫ്ഐആര്‍. കേസില്‍ അതുല്‍ എംസി, അക്ഷയ് മാട്ടൂല്‍, ബിതുല്‍ ബാലന്‍, മുബാസ് സി അച്ച്, അഹമ്മദ് യാസീന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. നിലവില്‍ ഇവര്‍ ജാമ്യത്തിലാണ്. കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം അനുവദിച്ചത്.

Content Highlight: Murder attempt case

Next TV

Related Stories
ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

Jun 11, 2026 05:51 PM

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ...

Read More >>
മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

Jun 11, 2026 05:49 PM

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം...

Read More >>
ഷാർജയിൽ കൊല്ലപ്പെട്ട പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

Jun 11, 2026 05:45 PM

ഷാർജയിൽ കൊല്ലപ്പെട്ട പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജയിൽ കൊല്ലപ്പെട്ട പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...

Read More >>
പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു

Jun 11, 2026 05:42 PM

പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു

പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും...

Read More >>
തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി ആക്ഷേപം

Jun 11, 2026 03:57 PM

തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി ആക്ഷേപം

തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി...

Read More >>
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിക്കു മേൽ കെട്ടിവെക്കുന്നു, തെറ്റ് തിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും

Jun 11, 2026 03:53 PM

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിക്കു മേൽ കെട്ടിവെക്കുന്നു, തെറ്റ് തിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിക്കു മേൽ കെട്ടിവെക്കുന്നു, തെറ്റ് തിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവുന്നില്ലെന്ന്...

Read More >>
Top Stories

News Roundup

GCC News

Entertainment News