പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ
Jun 13, 2026 10:42 AM | By Sufaija PP

തളിപറമ്പ് : പിലാത്തറയില്‍ കാറും സ്വര്‍ണവും തട്ടിയെടുത്ത കവര്‍ച്ചാ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് (42)ആണ് അറസ്റ്റില്‍ ആയത്. ബിജെപി പ്രാദേശിക നേതാവാണ്പ്രതി. കർണാടക, കാസര്‍കോട് അതിര്‍ത്തിയായഉപ്പളയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മെയ് രണ്ടാം തീയ്യതിയിലാണ് മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് രഹസ്യ അറയില്‍ സൂക്ഷിച്ച സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്നത്.

മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്ധര്‍ നിഗമിന്റെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുവെച്ച് ആക്രമിച്ചെന്നാണ് പരാതി. പരാതിക്കാരന്റെ ഭാര്യയുടെ ബാഗില്‍ ഉണ്ടായിരുന്ന 25 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. BNS 310 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ വിവരം പരിയാരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

Content Highlight: BJP leader arrested in Pilathara car and gold theft case

Next TV

Related Stories
അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി തിരച്ചിൽ

Jun 13, 2026 02:17 PM

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി തിരച്ചിൽ

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി...

Read More >>
നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

Jun 13, 2026 02:09 PM

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട്...

Read More >>
ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

Jun 13, 2026 02:06 PM

ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും...

Read More >>
കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി പിടിയിലായി

Jun 13, 2026 11:10 AM

കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി പിടിയിലായി

കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി...

Read More >>
മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ് മരണപെട്ടു.

Jun 13, 2026 11:06 AM

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ് മരണപെട്ടു.

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ്...

Read More >>
ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം

Jun 13, 2026 09:10 AM

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ...

Read More >>
Top Stories

News Roundup