കണ്ണൂര്‍: ട്രെയിനില്‍ നിന്ന തെറിച്ചുവീണ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ലാബ് അസിസ്റ്റന്റ് മരിച്ചു.ഇപ്പോള്‍ വെള്ളിക്കീലില്‍ താമസിക്കുന്ന തൃച്ചംബരം കരുണയിലെ എം.എം.മഹേഷ്(54)ആണ് മരിച്ചത്.
ഇന്നലെ രാത്രി 10.25 നും ഇന്ന് പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് സംഭവം നടന്നത്.നടാല്‍ റെയില്‍വെ ഗേറ്റില്‍ നിന്നും 250 മീറ്റര്‍ വടക്ക് ഭാഗത്തായി കോഴിക്കോടേക്ക് പോകുന്ന റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്.
ഭാര്യ: ബീന(അധ്യാപിക, മൂത്തേടത്ത് എച്ച്.എസ്.എസ്).മക്കള്‍: ദേവിക, അക്ഷയ്.മൃതദേഹം ഇന്ന് ഉച്ചക്ക് 12 മുതല്‍ ഒരു മണിവരെ മൂത്തേടത്ത് സ്‌ക്കൂളില്‍ പൊതുദര്‍ശനം.നാലുമണിവരെ വെള്ളിക്കീലിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌ക്കരിക്കും
Content Highlight: Mahesh MM, a lab assistant at Moothedath Higher Secondary School, died


































