അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി തിരച്ചിൽ

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി തിരച്ചിൽ
Jun 13, 2026 02:17 PM | By Sufaija PP

കാസര്‍ഗോഡ് : അമ്മയുടെ സുഹൃത്തായ യുവതി 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് . 16കാരി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ 25കാരി സ്‌നേഹ മെര്‍ലിന്‍ ഒരു വര്‍ഷത്തോളം മേല്‍പ്പറമ്പിലെ വീട്ടില്‍ താമസിച്ചു. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നുവെന്ന് വിവരമാണ് പെണ്‍കുട്ടിയുടെ മൊഴിയിലൂടെ പുറത്തുവരുന്നത്. ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന 16കാരിയായ പെണ്‍കുട്ടി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടയാണ് താന്‍ നേരിട്ട പീഡന വിവരം പറയുന്നത്. സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. സ്‌നേഹ മെര്‍ലിന്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ലഹരി കേസില്‍ പെണ്‍കുട്ടിയുടെ അമ്മ കണ്ണൂര്‍ സബ്ജയില്‍ കഴിഞ്ഞിരുന്നു. സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ച പോക്‌സോ കേസില്‍ സ്‌നേഹ മെര്‍ലിനും ഈ സമയം ജയിലില്‍ ഉണ്ടായിരുന്നു.

ജയിലില്‍ നിന്നും പുറത്തിറങ്ങിയശേഷം സ്‌നേഹ ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയുടെ മേല്‍പ്പറമ്പിലെ വീട്ടില്‍ താമസിച്ചു. ഈ സമയത്താണ് പലതവണയായി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 16കാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ പോക്‌സോ ചുമത്തി ജയിലിലാണ്.

ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ് പിന്നീട് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയത്. കഴിഞ്ഞ പെരുന്നാള്‍ ദിവസം വീട്ടിലെത്തിയ പെണ്‍കുട്ടി ചേച്ചിയോടും തനിക്ക് നേരെ ഉണ്ടായ അതിക്രമ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കേസില്‍ പ്രതി സ്‌നേഹ മെര്‍ലിനെ ഇനിയും പിടികൂടാന്‍ ആയിട്ടില്ല. സ്‌നേഹക്കെതിരെ നേരത്തെ രണ്ട് പോക്‌സോ കേസുകളും ഒരാളെ മര്‍ദ്ദിച്ചതിനും കേസുണ്ട്.

Content Highlight: the 16-year-old was raped several times by a young woman

Next TV

Related Stories
നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

Jun 13, 2026 02:09 PM

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട്...

Read More >>
ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

Jun 13, 2026 02:06 PM

ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും...

Read More >>
കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി പിടിയിലായി

Jun 13, 2026 11:10 AM

കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി പിടിയിലായി

കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി...

Read More >>
മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ് മരണപെട്ടു.

Jun 13, 2026 11:06 AM

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ് മരണപെട്ടു.

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ്...

Read More >>
പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

Jun 13, 2026 10:42 AM

പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽബിജെപി പ്രാദേശിക നേതാവ്...

Read More >>
ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം

Jun 13, 2026 09:10 AM

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ...

Read More >>
Top Stories

News Roundup