ചപ്പാരപ്പടവ്: ചപ്പാരപ്പടവിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവുമായിരുന്ന പി. സി. പി. മൊയ്ദു ഹാജി നിര്യാതനായി.
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിന്റെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം, ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ ട്രസ്റ്റ് കമ്മിറ്റിയുടെ ആദ്യകാല മാനേജറായും ചപ്പാരപ്പടവ് ജമാഅത്ത് കമ്മിറ്റി മാനേജറായും ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. സാമൂഹിക, വിദ്യാഭ്യാസ, മത, രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം പ്രദേശത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഭാര്യ: ആമിന ഹജ്ജുമ.മക്കൾ: എം. അസ്സു ഹാജി (മാനേജർ ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്കൂൾ), എം. മമ്മു ഹാജി (മാസ് പ്ലാസ്റ്റിക്, കണ്ണൂർ), ഖദീജ, ബുഷ്റ, പരേതനായ അബ്ദുള്ള എം മരുമക്കൾ: പി. അബ്ദുൽ ലത്തീഫ് ഹാജി (ചപ്പാരപ്പടവ് ജമാഹത് കമ്മിറ്റി മാനേജർ ), സി.പി.വി. അബ്ദുള്ള ഹാജി എന്നിവരാണ്.
Content Highlight: PCP Moidu haji















.jpg)





















