തളിപ്പറമ്പ്: മോറാഴയിൽ മാരക മയക്കുമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി.ആന്തൂർ ബാംഗള പറമ്പിൽ റോജി നിവാസിൽ രഞ്ജിത്ത് ബി പി(35), മോറാഴ മുതിരക്കൽ ശൽവിൻ നിവാസിൽ നിക്സൺ ജോൺ(36) എന്നിവരാണ് ഇന്നലെ മോറാഴ മുതിരക്കൽ ശ്രീലക്ഷ്മി ഇൻഡസ്ട്രീസിന് സമീപം തളിപ്പറമ്പ് എസ് ഐ നിതിൻ കെ എസിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോലിങ്ങിനിടെ പിടിയിലായത്.
ഗ്രേഡ് എ.എസ്.ഐമാരായ സിപി.സജിമോന്‍, അനില്‍കുമാര്‍, വിജു മോഹന്‍, ഡ്രൈവര്‍ സി.പി.ഒ മഹേഷ് എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Content Highlight: Two persons arrested with mdma


































