തളിപ്പറമ്പ്: ചീട്ടുകളിക്കിടെ മൂന്ന് അതിഥിതൊഴിലാളികള്‍ പിടിയിലായി. അസം സ്വദേശി ജിട്ടു(25), ഒഡീഷയിലെ ധനേശ്വര്‍ ബസ്റ്ററേ(25), കൃഷ്ണ(24) എന്നിവരെയാണ് ഇന്നലെ രാത്രി 11.35 ന് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ പിടികൂടിയത്.
പുളിമ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്ത ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന് പിറകില്‍ വെച്ചാണ് ഇവര്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടത്.3000 രൂപയും പോലീസ് പിടിച്ചെടുത്തു.ഗ്രേഡ് എസ്.ഐ മുഹമ്മദാലി, ഗ്രേഡ് എ.എസ്.ഐ മുകുന്ദന്‍, ഡ്രൈവര്‍ സി.പി.ഒ മഹേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlight: Three guest workers arrested



































