ചട്ടുകപ്പാറ: കേരള പ്രവാസി സംഘം വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി . ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്ത് എടക്കാനം ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കണ്ടോത്ത് രതീഷ് അദ്ധ്യക്ഷ്യം വഹിച്ചു ഏറിയ സെക്രട്ടറി കെ.വി.ശിവൻ, പ്രസിഡണ്ട് വി.കെ.രാജീവൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വില്ലേജ് സെക്രട്ടറി കെ.പ്രജിത്ത് സ്വാഗതം പറഞ്ഞു.
Content Highlight: The Veshala Village Committee of the Kerala Pravasi Sangham felicitated students who achieved outstanding success in various examinations.


































