തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീസി ഡി എസി ൻ്റെ പുസ്തക പ്രകാശനവും സമ്പൂർണ്ണ ഹരിത അയൽകൂട്ട പ്രഖ്യാപനവും ഹരിത കർമ്മ സേന അംഗങ്ങൾക്ക് അനുമോദനവും ഫെബ്രുവരി 4 ന് ചൊവ്വാഴ്ച നടക്കും .

ഉച്ചക്ക് 12 മണിക്ക് മുറിയാത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ കെരത്നകുമാരി ഉദ്ഘാടനം നിർവ്വഹിക്കും.പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതി അധ്യക്ഷത വഹിക്കും .തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സി എം കൃഷ്ണൻ ഹരിത അയൽക്കൂട്ട പ്രഖ്യാപനം നടത്തും.
കുടുംബശ്രീ കണ്ണൂർ ജില്ല മിഷൻ കോ-ഓർഡിനേറ്റർ എം വി ജയൻ മുഖ്യാതിയായിരിക്കും .'സ്വതന്ത്ര ' എന്ന പേരിലുള്ള പുസ്തകത്തിൻ്റെ എഡിറ്റർ പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീസി ഡി എസ് ചെയർപേഴ്സൺ പി പി സജിത യാണ് .
Book Launch