ഒടുവള്ളി സി എച് സി സീനിയർ ക്ലാർക്ക് ഉഷാകുമാരിയുടെ ആത്മഹത്യയിൽ അടിയന്തിര അന്വേഷണം പ്രഖ്യാപിക്കണം :മുസ്ലിം യൂത്ത് ലീഗ്

ഒടുവള്ളി സി എച് സി സീനിയർ ക്ലാർക്ക് ഉഷാകുമാരിയുടെ ആത്മഹത്യയിൽ അടിയന്തിര അന്വേഷണം പ്രഖ്യാപിക്കണം :മുസ്ലിം യൂത്ത് ലീഗ്
Feb 5, 2025 09:12 AM | By Sufaija PP

തളിപ്പറമ്പ്: ഒടുവള്ളി സി എച് സി സീനിയർക്ലാർക്ക് ഉഷാകുമാരിയുടെ ആത്മഹത്യ അടിയന്തിര അന്വേഷണം പ്രഖ്യാപിക്കണം :മുസ്ലിം യൂത്ത് ലീഗ് 

മെഡിക്കല്‍ ഓഫീസറുടെ അഴിമതി കണ്ടെത്തിയതിന് മാനസികമായി പീഡിപ്പിച്ച് ആത്മഹത്യ ചെയ്ത കെ.പി.ഉഷാകുമാരിയുടെ മരണത്തിലെ ദുരൂഹമായ സാഹചര്യം അന്വേഷണം നടത്തി ആരോപണം നേരിടുന്ന വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചപ്പാരപ്പടവ് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

ഒടുവള്ളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനിത എന്‍.ആര്‍.എച്ച്.എം.ഫണ്ട് പലവിധത്തില്‍ തിരിമറി നടത്തിയതിന് കൂട്ടുനില്‍ക്കാത്തത് കാരണമാണ് ഇവരെ മാനസികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം.

കെ.എല്‍.13 എ.എഫ്-5859 നമ്പര്‍ വാഹനം ഒടുവള്ളി സി.എച്ച്.സിക്ക് വേണ്ടി ഓടി എന്ന് പറഞ്ഞ് ഡോ.അനിത നല്‍കിയ വൗച്ചര്‍ കണ്ണൂര്‍-

പയ്യാവൂര്‍ റൂട്ടില്‍ ഓടുന്ന ഒരു ബസിന്റേതാണെന്ന് ഉഷാകുമാരി കണ്ടെത്തിയിരുന്നു.

നടത്താത്ത പരിപാടിയുടെ പരസ്യം, പെട്രോള്‍-ഭക്ഷണച്ചെലവുകള്‍, എന്നിവയുടെ ബില്ലുകളും കൃത്രിമമായിരുന്നത് ഉഷാകുമാരി ചൂണ്ടിക്കാണിച്ചിരുന്നു.

ഈ പണമെല്ലാം മാറിയെടുത്തത് കല്യാശ്ശേരിയിലെ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കാണെന്നും കണ്ടെത്തി.ഇത് ചോദ്യം ചെയ്തതിലുള്ള വിരോധവും പകയും ഡോ.അനിതക്ക് ഉഷാകുമാരിയോട് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.

ഗുരുതര ആരോപണം നേരിടുന്ന ഡോ.അനിതയുടെ പേരില്‍ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നും സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടിക്ക് മുസ്ലിം യൂത്ത് ലീഗ് നേത്രത്വം നൽകുമെന്നും ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അലി മങ്കര, മണ്ഡലം യൂത്ത് ലീഗ് ട്രഷറർ ഉനൈസ് എരുവാട്ടി, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ നേതാക്കളായ ഇർഫാൻ യു വി, ഉവൈസ് ചപ്പാരപ്പടവ്, ശരീഫ് മങ്കര, തുടങ്ങിയവർ ആവശ്യപ്പെട്ടു.

Muslim youth league

Next TV

Related Stories
ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: വിദ്യാർത്ഥിയെ കോളേജിൽ നിന്നും പുറത്താക്കി

Mar 17, 2025 10:51 AM

ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: വിദ്യാർത്ഥിയെ കോളേജിൽ നിന്നും പുറത്താക്കി

ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: വിദ്യാർത്ഥിയെ കോളേജിൽ നിന്നും...

Read More >>
കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

Mar 17, 2025 10:47 AM

കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം...

Read More >>
ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

Mar 17, 2025 10:40 AM

ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ...

Read More >>
 ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

Mar 17, 2025 10:38 AM

ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു...

Read More >>
റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം ചെയ്തു

Mar 17, 2025 10:35 AM

റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം ചെയ്തു

റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം...

Read More >>
മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന്  20000 രൂപ പിഴ

Mar 17, 2025 10:33 AM

മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 20000 രൂപ പിഴ

മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 20000 രൂപ...

Read More >>
Top Stories