ഷാര്‍ജ: പുണ്യങ്ങൾ പെയ്തിറങ്ങുന്ന വിശുദ്ധിയുടെ രാവുകളിൽ ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന റംസാൻ നിലാവ് റമദാൻ ക്യാമ്പ്യനിന്റെ ഭാഗമായി റമളാന്‍ പതിനഞ്ചാം ദിനത്തില്‍ ഷാര്‍ജ കെ.എം.സി.സി ഇഫ്താര്‍ ടെന്റില്‍ ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു.

തളിപ്പറമ്പുകാരുടെ സ്നേഹ സംഗമ വേദിയായി മാറിയ ഗ്രാൻഡ് ഇഫ്താറിൽ വിവിധ രാജ്യക്കാരായ 1400ലധികം ആളുകൾ പങ്ക് ചേർന്നു.ഇഫ്താര്‍ സംഗമത്തില്‍ ഷാര്‍ജ കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഖാദർ മയ്യിൽ അദ്ധ്യക്ഷത വഹിച്ചു.
മുബഷിർ ഫൈസിയുടെ ഖിറാഅത്തോടെ ആരംഭിച്ച ഇഫ്താർ സംഗമം ഷാർജ കെ എം സി സി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറല്‍ സെക്രട്ടറി ഷക്കീർ സി സ്വാഗതം പറഞ്ഞു.
എ ബി സി ഗ്രൂപ്പ് എംഡി മുഹമ്മദ് മദനി, യു പി കോൺഗ്രസ്സ് വക്താവ് സൈഫ് നഖവി, പ്രതീക്ഷ ജനറൽ സെക്രട്ടറി സുധീർ പട്ടത്തിൽ എന്നിവർ അതിഥികൾ ആയിരുന്നു.നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം എം അക്ബർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ്, അബ്ദുള്ള ചേലേരി, ആശംസനേർന്നു സംസാരിച്ചു.
സമസ്ത പൊതു പരീക്ഷയിൽ അഞ്ചാം ക്ലാസ്സിൽ നിന്നും ടോപ് പ്ലസ് റാങ്ക് കരസ്ഥ മാക്കിയ മുഹമ്മദ് ഷഹാമിന് മണ്ഡലം കമ്മിറ്റിയുടെ മെമെന്റോ എബിസി എംഡി മുഹമ്മദ് മദനി ഇഫ്താർ സംഗമത്തിൽ വെച്ചു കൈമാറി.സംസ്ഥാന സെക്രട്ടറി മുജീബ് തൃക്കണ്ണപുരം, ട്രഷറർ അബ്ദുൽ റഹ്മാൻ മാസ്റ്റർ,ഫസൽ തലശ്ശേരി, ഹാഷിം ടി കെ, നസീർ കുനിയിൽ ഷാനവാസ്, ഇഖ്ബാൽ അളളാംകുളം, സമീർ പാട്ടയം, ബഷീർ ഇരിക്കൂർ, അസൈനാർ ചപ്പാരപ്പടവ്, മുഹമ്മദ് മാട്ടുമ്മൽ, അബ്ദുൽ ഖാദർ ദാലിൽ, ഉമറുൽ ഫാറൂഖ്, നംഷീർ, റിസ മിസ്രി എന്നിവർ സംബന്ധിച്ചു.
മണ്ഡലം ഭാരവാഹികളായ ഹംസ മൗലവി, നൂറുദ്ദീൻ, അയ്യൂബ് കമ്പിൽ ,ഹസ്രത്ത്, അഹമ്മദ് കെ കെ, ഫത്താഹ് കടമ്പേരി, എന്നിവർ നേതൃത്വം നൽകി.ഷാർജ കെഎംസിസി തളിപ്പറമ്പ മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, കൗൺസിൽ അംഗങ്ങളും ഇഫ്താറിൽ പങ്ക് ചേർന്നു.
sharjah kmcc