ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കണ്ടൽകാടിന് സമീപം മാലിന്യങ്ങൾ തള്ളിയതിനു സ്‌ക്വാഡ് 2 വ്യക്തികൾക്കായി 25000 രൂപ പിഴ ചുമത്തി.

കല്യാണ സൽകാരത്തിനു ശേഷം വീട്ടിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കണ്ടൽകാടിന് സമീപം തള്ളിയതിനു സ്വകാര്യ വ്യക്തിക്ക് 15000 രൂപയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള കോൺക്രീറ്റ് മാലിന്യങ്ങൾ കണ്ടൽകാടിന് സമീപപ്രദേശത്ത് തള്ളിയതിനു സ്ഥലമുടമയ്ക്ക് സ്‌ക്വാഡ് 10000 രൂപയും പിഴ ചുമത്തി.
രണ്ട് പേരോടും ഉടൻ തന്നെ മാലിന്യങ്ങൾ സംഭവസ്ഥലത്ത് നിന്ന് എടുത്തു മാറ്റാനും സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ നാറാത്ത് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അനുഷ്‌മ പി എന്നവർ പങ്കെടുത്തു.
District Enforcement Squad