ധർമ്മശാല:ആന്തൂർ നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രം, മൊറാഴ ഫിഷറീസ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുക.
കൗൺസിൽ ഹാളിൽ നടന്ന പരിപാടികൾ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.
ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മുഹമ്മദ് കുഞ്ഞി അധ്യക്ഷം വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, ഓമനാ മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, ഡോ.ജാസിം അബ്ദുള്ള, ഡോ. ഹൃദ്യ എന്നിവർ പദ്ധതി വിശദീകരിച്ച് സംസാരിച്ചു.
andhoor