കണ്ണപുരം : മുതിർന്ന കോൺഗ്രസ് നേതാവും പൊതുകാര്യ പ്രസക്തനുമായ മൊട്ടമ്മലിലെ ആലക്കിൽ കൃഷ്ണൻ നായർ ( 87 )അന്തരിച്ചു. പരേതരായ ആലക്കിൽ കോമൻനായരുടെയും കല്ല്യാണിയമ്മയുടെയും മകനാണ്.

കണ്ണപുരം മണ്ഡലം കോൺഗ്രസ് ഖജാൻജി, പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ്, കണ്ണപുരം ക്ലേ പോട്ടറി സൊസൈറ്റി ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആലക്കിൽ തറവാട്ട് കാരണവരാണ്. ദീർഘകാല നെൽ- ക്ഷീര കർഷകനായിരുന്നു.
കർഷകൻ എന്ന നിലയിൽ അദ്ദേഹത്തെ കണ്ണപുരം ഗ്രാമ പഞ്ചായത്ത് ആദരിച്ചിരുന്നു. ഭാര്യ: കെ.വി. കല്ല്യാണിയമ്മ, മക്കൾ: ബേബി, ചന്ദ്രലേഖ ( അഭിഭാഷക , തളിപ്പറമ്പ ), ഭാനുമതി , വിനോദ് കുമാർ ( ദുബായ് )
മരുമക്കൾ: രമേശൻ, സതീഷ് കുമാർ തളിപ്പറമ്പ(റിട്ട. എസ്. ഐ , ബി.എസ്. എഫ് ) , ഹരിദാസൻ വേളം ( കോ- ഓപ്പറേറ്റിവ് മിൽക് സൊസൈറ്റി, മയ്യിൽ ), നിമിത ( ദുബായ് ) ,സഹോദരങ്ങൾ: നാരായണി ( മൊട്ടമ്മൽ ), ദേവകി (കണികുന്ന് ), നാരായണി ( തൃച്ഛംബരം ), ഭാസ്കരൻ ( റിട്ട. ജനറൽ മാനേജർ, എച്ച്.എം.ടി, ബാംഗ്ലൂർ ), പരേതയായ ജാനകി ശനിയാഴ്ച രാവിലെ 11 മണി മുതൽ വീട്ടിൽ പൊതുദർശനത്തിനുശേഷം സംസ്കാരം വൈകു. 3 മണിക്ക് മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ.
krishnan nair