പള്ളിപ്പറമ്പ : കൊളച്ചേരി മേഖല പുക്കോയ തങ്ങൾ ഹോസ്പീസ് ആഭിമുഖ്യത്തിൽ പള്ളിപ്പറമ്പ് ഹോം കെയർ സെൻ്ററിൽ സംഘടപ്പിച്ച കാരുണ്യ സംഗമവും ഇഫ്താറും നാനാ തുറകളിലുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഉസ്താദ് യഹ് യ ബാഖവി പുഴക്കര കാരുണ്യ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പി ടി എച്ച് ഈത്തപ്പഴ ചലഞ്ചിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ശാഖകൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. മേഖലാ തലത്തിൽ പള്ളിപ്പറമ്പ് ശാഖാ ഒന്നാം സ്ഥാനം നേടി. കൊളച്ചേരി പഞ്ചായത്തിലെ പള്ളിപ്പറമ്പ്, കായച്ചിറ, പാമ്പുരുത്തി ശാഖകളും മയ്യിൽ പഞ്ചായത്തിലെ നണിയൂർ നമ്പ്രം, ഇരുവാപ്പുഴ നമ്പ്രം, മുല്ലക്കൊടി ശാഖകളും കുറ്റ്യാട്ടൂർ പഞ്ചായത്തിലെ തണ്ടപ്പുറം, പള്ളിയത്ത്, വേശാല ശാഖകളും പഞ്ചായത്ത് തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും കെ കെ എം ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു. പള്ളിപ്പറമ്പ് മഹല്ല് ഖത്തിബ് അബ്ദുൽ റഷീദ് ബാഖവി പ്രാർത്ഥന നിർവ്വഹിച്ചു. എം എം സഅദി പാലത്തുങ്കര, മുഹമ്മദ് കൊളച്ചേരി, മുജീബ് കൊടിപ്പൊയിൽ, പി പി അബ്ദുൽ ഹക്കീം വി പി അബ്ദുസമദ്, ജമാൽ കമ്പിൽ, ഹംസ മൗലവി, അസൈനാർ മാസ്റ്റർ, എം അബ്ദുൽ അസീസ് ഹാജി, അബ്ദുൽ ഖാദർ സഖാഫി, സി എം മുസ്തഫ ഹാജി, ജബ്ബാർ മാസ്റ്റർ സി.പി, പി.പി മുജീബുറഹ് മാൻ, വാർഡ് മെമ്പർ അശ്രഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ആറ്റക്കോയ തങ്ങൾ, അബ്ദുൽ ഖാദർ മൗലവി, മുനീർ മേനോത്ത്, പി പി താജുദ്ദീൻ, എ എ ഖാദർ, ജുബൈർ മാസ്റ്റർ, സുബൈർ സഅദി പാലത്തുങ്കര, മുസ്തഫ സഖാഫി, അബ്ദുൽ ഖാദർ സഖാഫി, കെ പി ഷുക്കൂർ ഹാജി, കെ മുഹമ്മദ് കുട്ടി ഹാജി, സി കെ മഹ് മൂദ് ഹാജി, കെ അബ്ദുള്ള കൈപ്പയിൽ, കുഞ്ഞഹ് മദ് കുട്ടി, കെ പി അബ്ദുൽ സലാം, നൂറുദ്ധീൻ എ. പി, പി പി ഖാലിദ് ഹാജി, പി പി സി മുഹമ്മദ് കുഞ്ഞി, പി കെ ശാദുലി, പി കെ ബഷീർ, ഹഫീൽ എം കെ, ഹാഷിം എളമ്പയിൽ, യൂസുഫ് കെ പി, പി കെ ശംസുദ്ദീൻ, ജാബിർ പാട്ടയം തുടങ്ങിയവർ സംബന്ധിച്ചു.
pth kolachery