ഇന്നലെ രാത്രി ധർമ്മശാല നിഫ്റ്റ് കോമ്പൗണ്ടിൽ കാട്ട് പോത്ത് ഇറങ്ങി എന്ന വിവരത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കോമ്പൗണ്ടിൽ അകത്ത് കാട് മൂടിയ ഭാഗത്ത് ആണ് നില ഉറപ്പിച്ചിരിക്കുന്നത്. രാത്രി മുഴുവൻ വാച്ചർമാർ കാവൽ നിന്നു.

ഇന്ന് പകലും നിരീക്ഷണം നടത്തി വരുന്നുണ്ട്. വാച്ചർമാറായ ഷാജി,റിയാസ് മാങ്ങാട് എന്നിവരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ഇന്ന് ആ ഭാഗങ്ങളിൽ രാത്രി കാല പരിശോധന ഉണ്ടായിരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.രാവിലെ പരിശോധിച്ചപ്പോൾ കാൽ പാട് നോക്കിപുലരും മുമ്പ് കോമ്പൗണ്ട് ഉള്ളിൽ നിന്നും പുറത്ത് ചാടിയതായും അറിയിച്ചു.
Wild buffaloes enter Dharamsala NIFT compound