വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി. കണ്ണപുരം സിഐ ബാബുമോന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരിണാവ് കച്ചേരി തറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പാപ്പിനിശ്ശേരി സ്വദേശി ഇ പി സിയാദിനെ പിടികൂടിയത്.

ആയിരത്തോളം നിരോധിച്ച ലഹരിവസ്തുക്കളുടെ പാക്കറ്റുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് ടിവി, രജനീഷ് മുല്ലക്കൊടി, ഉമേഷ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
Man caught with banned tobacco products