കുറുമാത്തൂർ: ഉപേക്ഷിച്ചതിനെ ഉപയോഗിക്കുക എന്ന സന്ദേശം സമൂഹത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുറുമാത്തൂർ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം തനതിടം ഒരുക്കി. ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചാണ് തനതിട നിർമ്മാണം പൂർത്തിയാക്കിയത്.

സ്കൂൾ പി.ടി.എ പ്രസിഡണ്ട് സി.വി പ്രഭാകരൻ അധ്യക്ഷനായ ചടങ്ങിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സീന വി എം തനതിടം സ്കൂളിന് സമർപ്പിച്ചു. ചടങ്ങിൽ ശില്പി രൂപേഷ് കുരുവിയെ ആദരിച്ചു. വാർഡ് മെമ്പർ കെ ശശിധരൻ, എസ് എം സി ചെയർമാൻ എം.വി വിജയൻ, എം പി ടി എ പ്രസിഡന്റ് രതി പനക്കാട്, പി ടി എ വൈസ് പ്രസിഡണ്ട് ഗണേശൻ സി കെ, എസ് എം സി വൈസ് പ്രസിഡന്റ് സംഗീത കെ, വി എം പി ടി എ വൈസ് പ്രസിഡൻറ് വന്ദന ഇ.പി , വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ഗീത കെ, സീനിയർ അധ്യാപകൻ പുരുഷോത്തമൻ ഒ.വി, സ്റ്റാഫ് സെക്രട്ടറി വിനീത കെ വി എന്നിവർ സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ പ്രവീഷ് പി വി സ്വാഗതവും പ്രോഗ്രാം ഓഫീസർ ലല്ല സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.ചടങ്ങിന് എൻഎസ്എസ് വളണ്ടിയേഴ്സ് നേതൃത്വം നൽകി.
nss students