എടക്കാട്:പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയ30 എസ്.ഡി. പി ഐ പ്രവർത്തകർക്കെതിരെ കേസ്. എസ്.ഡി പി ഐ പ്രവർത്തകരായ മുഴപ്പിലങ്ങാട്ടെ പി.വി. മുസ്തഫ, തൻവീർ, ഷാനിർ, ഷെയ്ഖ് പള്ളിയിലെനവാസ്, മുഴപ്പിലങ്ങാട്ടെ കെ പി റബഹ് എന്നിവർക്കും കണ്ടാലറിയാവുന്ന 25 ഓളം പേർക്കുമെതിരെയാണ് എടക്കാട് പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.30 മണിയോടെ മുഴപ്പിലങ്ങാട് മഠം വെച്ചാണ് സംഭവം. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദേശത്തോടെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കണമെന്നും കരുതി സി പി എം പ്രവർത്തകർക്കെതിരെ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു പ്രവർത്തകർ റോഡിൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും മാർഗ്ഗതടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തിയതിനാണ് പോലീസ് കേസെടുത്തത്.
Case