തളിപ്പറമ്പ : പ്രസിദ്ധമായ തൃച്ചംമ്പരം ക്ഷേത്രാത്സവത്തിൻ്റെ ആഘോഷകമ്മറ്റി പിടിച്ചെടുത്ത് ഉൽസവാഘോഷത്തിൻ്റെ ഭാഗമായി പരിപാടികൾ നിശ്ചയിച്ച് മന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ പരിപാടികളിൽ പങ്കെടുക്കുമെന്ന രീതിയിൽ നോട്ടീസ് അടിച്ച് ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിഡ്ഡികളാക്കി ക്ഷേത്രാത്സവ പരിപാടികളെ പരിഹാസ്യമാക്കുന്ന സി പി എം ൻ്റെ രാഷ്ട്രീയ ഗൂഡാലോചന ഭക്തജനങ്ങൾ തിരിച്ചറിയണമെന്ന് ശ്രീകൃഷ്ണ സേവാസമിതി പ്രസിഡണ്ട് എ പി ഗംഗാധരൻ പറഞ്ഞു.

ക്ഷേത്രോത്സവ നോട്ടീസിൽ പേര് വെച്ച മന്ത്രി, എം എൽ എ ,നഗരസഭാ ചെയർപേഴ്സൺ, ദേവസ്വം കമ്മീഷണർ തുടങ്ങി ഒരാളും ക്ഷേത്രാത്സവ പരിപാടിക്കെത്തിയിട്ടില്ല. മാത്രമല്ല കൊടിയേറ്റ ദിവസമൊഴികെ ഒരൊറ്റ ദിവസം പോലും ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തർക്ക് വെളളമോ ഭക്ഷണമോ നൽകാൻ ക്ഷേത്രോത്സവ കമ്മറ്റിക്കാർ തയ്യാറായിട്ടില്ല. എന്നാൽ ശ്രീകൃഷ്ണ സേവാസമിതി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് ദിവസവും ഭക്ഷണവും വെള്ളവും നൽകി യഥാർത്ഥ ഭക്തജനസേവ നടത്തുകയാണെന്ന് ഗംഗാധരൻ പറഞ്ഞു.
A P Gangadharan