കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
Mar 14, 2025 08:52 PM | By Sufaija PP

കണ്ണൂര്‍: കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിട്ടി ആയിരക്കളത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്കുശേഷം 3.45ഓടെയാണ് സംഭവം. ആയിരക്കളം സ്വദേശി രോഹിണിക്കാണ് പരിക്കേറ്റത്. രോഹിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തൊഴിലുറപ്പ് തൊഴിലാളികള്‍ തോട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.

തോട്ടിലുണ്ടായിരുന്ന ചാക്ക്കെട്ട് കത്തി ഉപയോഗിച്ച് വലിച്ചെടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്നാണ് രോഹിണിക്ക് പരിക്കേറ്റത്. ചാക്കിനുള്ളിലുണ്ടായിരുന്ന പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് സംശയം. വന്യമൃഗങ്ങളടക്കം കൃഷിയിടത്തേക്കിറങ്ങുന്ന സ്ഥലമായതിനാൽ ഇവിടെ പന്നിപ്പടക്കം ഉപയോഗിക്കാറുണ്ടെന്നാണ് സംശയിക്കുന്നത്.

worker injured

Next TV

Related Stories
പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക് പരുക്ക്

Mar 15, 2025 09:13 AM

പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക് പരുക്ക്

പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക്...

Read More >>
വാടക വീട് കേന്ദ്രീകരിച്ചു എം ഡി എം എ വിൽപ്പന; യുവതി ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിൽ

Mar 15, 2025 09:12 AM

വാടക വീട് കേന്ദ്രീകരിച്ചു എം ഡി എം എ വിൽപ്പന; യുവതി ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിൽ

വാടക വീട് കേന്ദ്രീകരിച്ചു എം ഡി എം എ വിൽപ്പന യുവതി ഉൾപ്പെടെ മൂന്നുപേർ പോലീസ്...

Read More >>
ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

Mar 15, 2025 09:05 AM

ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി...

Read More >>
വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി

Mar 15, 2025 09:03 AM

വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി

വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ...

Read More >>
സോഷ്യൽ മീഡിയ റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

Mar 14, 2025 10:59 PM

സോഷ്യൽ മീഡിയ റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

സോഷ്യൽ മീഡിയ റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ...

Read More >>
തൃച്ചംബരം പൂന്തുരുത്തി പാലം പ്രവൃത്തിയെക്കുറിച്ചുള്ള പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് വാർഡ് കൗൺസിലർ പി.വി സുരേഷ്

Mar 14, 2025 08:58 PM

തൃച്ചംബരം പൂന്തുരുത്തി പാലം പ്രവൃത്തിയെക്കുറിച്ചുള്ള പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് വാർഡ് കൗൺസിലർ പി.വി സുരേഷ്

തൃച്ചംബരം പൂന്തുരുത്തി പാലം പ്രവൃത്തിയെക്കുറിച്ചുള്ള പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് വാർഡ് കൗൺസിലർ പി.വി...

Read More >>
Top Stories