കണ്ണൂർ: കേരളത്തിലും കേന്ദ്രത്തിലും കർഷകരെ അപമാനിക്കുന്ന നിലപാടുകളാണ് ഇരു സർക്കാറുകളും കൈക്കൊണ്ടുവരുന്നതെന്നും കർഷകർ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് നേരെ മനപൂർവ്വം കണ്ണടക്കുകയാണെന്നും സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എംഎൽഎ പ്രസ്താവിച്ചു.

രണ്ടുവർഷത്തിലധികമായി സമരം ചെയ്തുവരുന്ന വടക്കേ ഇന്ത്യയിലെ കർഷകരോട് ചർച്ചക്ക് പോലും കേന്ദ്ര ഗവൺമെൻറ്തയ്യാറായിട്ടില്ല. കേരളത്തിൽ അഞ്ചുവർഷത്തിലധികമായി നാളികേര സംഭരണം നടക്കുന്നില്ല .റബ്ബർകർഷകരുടെ സ്ഥിതിയും ദയനീയമാണ് നെൽ കർഷകർക്കായി കേന്ദ്രം അനുവദിച്ച തുക പോലും കേരള സർക്കാർ വിട്ടു നൽകിയിട്ടില്ല. ഇത്തരം നിലപാടുകൾക്കെതിരെ കർഷകപ്രക്ഷോഭത്തിന് സ്വതന്ത്ര കർഷകസംഘം മുന്നോട്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
മെയ്15,16,17തീയതികളിൽ പാലക്കാട് വെച്ച് നടക്കുന്നസ്വതന്ത്ര കർഷക സംഘം സംസ്ഥാന സുവർണ്ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ലാതല സംഘാടകസമിതി രൂപീകരിക്കുന്നതിനുള്ള കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി പി മഹമ്മൂദ് സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരിമുഖ്യപ്രഭാഷണംനടത്തി.ജനറൽസെക്രട്ടറി കെ.ടി.സഹദുള്ള,സ്വതന്ത്ര കർഷകസംഘം സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, സംസ്ഥാന സെക്രട്ടറി എം പി എ റഹീം, മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായകെ.പി.താഹിർ,ബി.കെ.അഹമ്മദ്, എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരിം, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി പി വി അബ്ദുള്ള, എ സി കുഞ്ഞബ്ദുള്ള ഹാജി, നസീർ ചാലാട്, പി വി അബ്ദുല്ല മാസ്റ്റർ, കെ കെ അഷ്റഫ്,ഫാറൂഖ് വട്ടപ്പൊയിൽ,ഒ.പി.ഇബ്രാഹിംകുട്ടി പ്രസംഗിച്ചു
organizing committee