കണ്ണൂർ : സർക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ എം.പി. കള്ളും കഞ്ചാവും അടിച്ചു നടക്കുന്നവനെ വിദ്യാർത്ഥി എന്ന് പറയാനാവില്ലെന്നും അദ്ദേഹം കണ്ണൂരിൽ പ്രതികരിച്ചു.

കർശനമായ നടപടികളാണ് ആവശ്യം. പക്ഷേ ഏത് പൊട്ടനോടാണ് പറയേണ്ടത്. കളമശേരി ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടത് ശരിയായില്ല. വിദ്യാർത്ഥികളുടെ എന്നല്ല, എസ് എഫ് ഐ നേതാക്കളുടെ മുറിയിൽ നിന്നാണ് പിടിച്ചതെന്ന് പറയണം.
കള്ളും കഞ്ചാവും അടിച്ച് നടക്കുന്നവനെ വിദ്യാർത്ഥി എന്ന് വിശേഷിപ്പിക്കാനാവില്ല എന്നും കെ സുധാകരൻ പറഞ്ഞു.
K sudhakaran