കണ്ണൂർ : കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ ശിക്ഷക്ക് സദനിലാണ് സെമിനാർ നടന്നത്. മതവും ദേശ രാഷ്ട്രവും ചരിത്രത്തിന്റെ അടിപ്പടവുകൾ എന്ന വിഷയത്തിൽ ഡോക്ടർ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തി.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. ബഹുസ്വര ഇന്ത്യയും ചരിത്ര പൈതൃകവും എന്ന വിഷയത്തിൽ എതിർദിശാ സുരേഷ് പ്രഭാഷണം നടത്തി.
എം കെ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു ലൈബ്രറി കൗൺസിൽ ഭാരവാഹികളായ പി കെ വിജയൻ, വി കെ പ്രകാശിനി, ടി പ്രകാശൻ, സുധ അഴീക്കോടൻ, പി ജനാർദ്ദനൻ, ഇ പി ആർ വേശാല, വൈ. വി സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
Library council