ധർമ്മശാല:ആന്തൂർ നഗരസഭ ഒരുമ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി.സംഗമം ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു. വൈസ് ചെയർപേർസൺ വി. സതീദേവി അധ്യക്ഷം വഹിച്ചു.

തളിപ്പറമ്പ് ഖത്തീബ് ജനാബ് ഹാഷിർ ബാഖവി ഈരാററുപേട്ട റംസാൻ സന്ദേശം നൽകി സംസാരിച്ചു.ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ഗംഗാധരൻ, പറശ്ശിനിക്കടവ് ഐസിഎം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ചടങ്ങിന് നഗരസഭ സെക്രട്ടറി പി.എൻ. അനീഷ് സ്വാഗതവും സുപ്രണ്ട് മധു.ടി നന്ദിയും പറഞ്ഞുനഗരസഭ കൗൺസിലർമാർ, ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, കണ്ടിജന്റ് ജീവനക്കാർ, രാഷ്രീയപ്പാർട്ടി പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ സംഗമത്തിൽ സംബന്ധിച്ചു.
Anthoor Municipality