ആന്തൂർ നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് വാദ്യ കലാകാരന്മാർക്ക് ചെണ്ട വിതരണം ചെയ്തു. പട്ടികജാതി വികസന ഫണ്ടിൽ നിന്ന് 1,52,000 രൂപയും ഗുണഭോക്ത്ര്യ വിഹിതമായി 8,000 രൂപയും അടക്കം 1,60,000 രൂപയാണ് പദ്ധതി ചിലവ്.നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ പി.മുകുന്ദൻ ഉപകരണം വിതരണം ചെയ്തു.

സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർ കെ. പ്രകാശൻ, സെക്രട്ടറി പി.എൻ. അനീഷ്, പി.പി. അജീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Anthoor Municipality's