പരിയാരം: മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന്റെ നൂറാംവാർഷികാഘോഷത്തിന്റെ ഭാഗമായി പനങ്ങാട്ടൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി. കെ സരസ്വതി ഉദ്ഘാടനം ചെയ്തുമണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് കെ വി പ്രേമരാജൻ അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മികച്ച അംഗൻവാടി വർക്കർ അവാർഡ് നേടിയ കുറ്റ്വേരി അംഗൻവാടിയിലെ പുഷ്പ ടീച്ചറെ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും പനങ്ങാട്ടൂർ ഗാന്ധിജീ യൂത്ത് റീഡിങ് സെൻറിൻ്റെയും ആഭിമുഖ്യത്തിൽ ആദരിച്ചു.
കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി പി സുകുദേവൻ മാസ്റ്റർ, ഇ. വിജയൻ,രാജീവൻ വെള്ളാവ്, പി.വി. സജീവൻ, എ.വി. രാജീവൻ, കെ വി ഉണ്ണികൃഷ്ണൻ, വി.വി. സി. ബാലൻ, കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
mahathma family meet