ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ, സിനിമ നടൻമാരായ ഷൈൻടോം, ശ്രീനാഥ് ഭാസി എന്നിവർക്ക് ലഹരി നൽകാറുണ്ടെന്ന് മൊഴി

ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ, സിനിമ നടൻമാരായ ഷൈൻടോം, ശ്രീനാഥ് ഭാസി എന്നിവർക്ക് ലഹരി നൽകാറുണ്ടെന്ന് മൊഴി
Apr 2, 2025 03:23 PM | By Sufaija PP

ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് എക്‌സൈസ് പിടികൂടി. യുവതി അടക്കം രണ്ടുപേര്‍ അറസ്റ്റിലായി. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്നു വിളിക്കുന്ന തസ്ലീമ സുല്‍ത്താന്‍, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിനിമാ മേഖലയുമായി ഇവര്‍ക്ക് ബന്ധമുള്ളതായി ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. സിനിമാ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് നിരോധിത ലഹരിവസ്തുക്കള്‍ നല്‍കാറുണ്ടെന്ന് ക്രിസ്റ്റീന മൊഴി നല്‍കി. സിനിമാ മേഖലയിലെ മറ്റു ചിലരുടെ പേരുകള്‍ കൂടി യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് സൂചന.

സിനിമാ മേഖലയിലെ മറ്റൊരു പ്രമുഖ വ്യക്തിയുമായി യുവതി പണമിടപാട് നടത്തിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശത്തു നിന്നും ഹൈബ്രിഡ് കഞ്ചാവ് ചെന്നൈ, ബംഗലൂരു എന്നിവിടങ്ങളിലെത്തിച്ചാണ് സംസ്ഥാനത്തേക്ക് കൊണ്ടു വന്നിരുന്നത്.

Cannabis

Next TV

Related Stories
ആന്തൂർ നഗരസഭാ സൗന്ദര്യവൽക്കരണം രണ്ടാംഘട്ടം: നഗരസഭ ആസ്ഥാനത്തും സമീപ റോഡുകളിലും പൂച്ചട്ടികൾ സ്ഥാപിച്ചു

Apr 3, 2025 09:09 PM

ആന്തൂർ നഗരസഭാ സൗന്ദര്യവൽക്കരണം രണ്ടാംഘട്ടം: നഗരസഭ ആസ്ഥാനത്തും സമീപ റോഡുകളിലും പൂച്ചട്ടികൾ സ്ഥാപിച്ചു

ആന്തൂർ നഗരസഭാ സൗന്ദര്യവൽക്കരണം രണ്ടാംഘട്ടം: നഗരസഭ ആസ്ഥാനത്തും സമീപ റോഡുകളിലും പൂച്ചട്ടികൾ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം: ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി

Apr 3, 2025 09:03 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം: ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്കരണം: ക്വാർട്ടേഴ്സിന് 10000 രൂപ പിഴ...

Read More >>
യു ഡി എഫ് സായാഹ്ന ധർണ്ണ നാളെ

Apr 3, 2025 08:05 PM

യു ഡി എഫ് സായാഹ്ന ധർണ്ണ നാളെ

യു ഡി എഫ് സായാഹ്ന ധർണ്ണ...

Read More >>
വീണ്ടും നിരാശ; ആശാ പ്രവർത്തകർ ആരോ​ഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല

Apr 3, 2025 06:57 PM

വീണ്ടും നിരാശ; ആശാ പ്രവർത്തകർ ആരോ​ഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല

വീണ്ടും നിരാശ; ആശാ പ്രവർത്തകർ ആരോ​ഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ...

Read More >>
വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പിടികൂടി

Apr 3, 2025 06:27 PM

വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പിടികൂടി

വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ്...

Read More >>
സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും

Apr 3, 2025 06:23 PM

സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും

സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ...

Read More >>
Top Stories

Entertainment News