വഖഫ് ബില്‍ ലോക്‌സഭയില്‍ ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി ബില്ല് അവതരിപ്പിക്കുന്നത്തിന് സ്പീക്കര്‍ അനുമതി നല്‍കി.

വഖഫ് ബില്‍ ലോക്‌സഭയില്‍ ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി ബില്ല് അവതരിപ്പിക്കുന്നത്തിന് സ്പീക്കര്‍ അനുമതി നല്‍കി.
Apr 2, 2025 05:16 PM | By Thaliparambu Admin

ന്യൂഡല്‍ഹി |  ജെപിസി മാറ്റങ്ങള്‍ വരുത്തിയ വഖഫ് നിയമസഭേഗദതി ബില്‍ ലോക്‌സഭയില്‍. പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി ബില്ല് അവതരിപ്പിക്കുന്നത്തിന് സ്പീക്കര്‍ അനുമതി നല്‍കി. കിരണ്‍ റിജിജു ബില്ലിനുള്ള പ്രമേയം അവതരിപ്പിച്ചു. ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച സഭയില്‍ നടക്കും. ബില്ല് അവതരണത്തെ പ്രതിപക്ഷം വിമര്‍ശിച്ചു. അതേ സമയം  രാഹുല്‍ ഗാന്ധി ഇതുവരെ സഭയില്‍ എത്തിയിട്ടില്ല.

നിയമവ്യവസ്ഥയ്ക്കെതിരെ ബുൾഡോസിംഗ് നടത്തുന്നുവെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു

ബില്‍ അവതരണത്തെ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും എതിര്‍ത്തു. യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ആദ്യം അവതരിപ്പിച്ച ബില്ലില്‍ കാര്യമായ ഭേദഗതികള്‍ ജെപിസി വരുത്തിയിട്ടില്ലെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

അതേ സമയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബില്ലാണ് സഭയില്‍ വച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ക്രമ പ്രശ്‌നം ഇല്ലെന്നും തങ്ങള്‍ ചര്‍ച്ചയും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചാണ് മാറ്റങ്ങള്‍ വരുത്തിയതെന്നും അമിത് ഷാ വ്യക്തമാക്കി. സംയുക്ത പാര്‍ലമെന്ററി സമിതി വിശദമായ ചര്‍ച്ച ബില്ലിന്മേല്‍ നടത്തി. ഇത്രയും വിശദമായി ചര്‍ച്ച ഒരു ബില്ലിന്മേലും ഉണ്ടായിട്ടില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു

വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും ബില്ല് നിര്‍ദേശിക്കുന്നു. ട്രൈബ്യൂണല്‍ വിധിയില്‍ ആക്ഷേപമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് പരുന്നു.5 വര്‍ഷം ഇസ്ലാം മതം പിന്തുടര്‍ന്നവര്‍ക്കേ വഖഫ് നല്‍കാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസര്‍ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി.

Waqf Bill

Next TV

Related Stories
ആന്തൂർ നഗരസഭാ സൗന്ദര്യവൽക്കരണം രണ്ടാംഘട്ടം: നഗരസഭ ആസ്ഥാനത്തും സമീപ റോഡുകളിലും പൂച്ചട്ടികൾ സ്ഥാപിച്ചു

Apr 3, 2025 09:09 PM

ആന്തൂർ നഗരസഭാ സൗന്ദര്യവൽക്കരണം രണ്ടാംഘട്ടം: നഗരസഭ ആസ്ഥാനത്തും സമീപ റോഡുകളിലും പൂച്ചട്ടികൾ സ്ഥാപിച്ചു

ആന്തൂർ നഗരസഭാ സൗന്ദര്യവൽക്കരണം രണ്ടാംഘട്ടം: നഗരസഭ ആസ്ഥാനത്തും സമീപ റോഡുകളിലും പൂച്ചട്ടികൾ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം: ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി

Apr 3, 2025 09:03 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം: ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്കരണം: ക്വാർട്ടേഴ്സിന് 10000 രൂപ പിഴ...

Read More >>
യു ഡി എഫ് സായാഹ്ന ധർണ്ണ നാളെ

Apr 3, 2025 08:05 PM

യു ഡി എഫ് സായാഹ്ന ധർണ്ണ നാളെ

യു ഡി എഫ് സായാഹ്ന ധർണ്ണ...

Read More >>
വീണ്ടും നിരാശ; ആശാ പ്രവർത്തകർ ആരോ​ഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല

Apr 3, 2025 06:57 PM

വീണ്ടും നിരാശ; ആശാ പ്രവർത്തകർ ആരോ​ഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല

വീണ്ടും നിരാശ; ആശാ പ്രവർത്തകർ ആരോ​ഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ...

Read More >>
വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പിടികൂടി

Apr 3, 2025 06:27 PM

വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പിടികൂടി

വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ്...

Read More >>
സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും

Apr 3, 2025 06:23 PM

സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും

സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ...

Read More >>
Top Stories

Entertainment News