കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ
Aug 19, 2025 03:18 PM | By Sufaija PP

കണ്ണൂർ (പരിയാരം) : കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സ്റ്റോർ സൂപ്പർവൈസർ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ചെയർസൈഡ് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുള്ളത്. ആഗസ്ത് 21,26,27 തീയ്യതികളിലായി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എല്ലാ തസ്തികകളിലും നിയമനം താത്‌ക്കാലികമാണ്.

ആഗസ്ത് 21 ന് രാവിലെ 11.30 മണിക്കാണ് സ്റ്റോർ സൂപ്പർവൈസർ , ഫാർമസിസ്റ്റ് തസ്തികളിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ നടക്കുക. ഫാർമസി കോഴ്‌സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ( B Pharm / D Pharm) കഴിഞ്ഞ് 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടായിരിക്കണം എന്നതാണ് സ്റ്റോർ സൂപ്പർവൈസർ തസ്തികയിലെ യോഗ്യത. ഫാർമസി കോഴ്‌സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ( B Pharm / D Pharm) നേടിയവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

റേഡിയോഗ്രാഫർ തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ 26.08.2025 ന് രാവിലെ 11.30 മണിക്കാണ്. ഹയർസെക്കന്ററി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായശേഷം സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും റേഡിയോളജിക്കൽ ടെക്‌നോളജി കോഴ്‌സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ നേടിയിരിക്കണം എന്നതാണ് ഈ തസ്തികയിലേക്കുള്ള യോഗ്യത.

ആഗസ്ത് 27 ന് രാവിലെ 11.30 മണിക്കാണ് ചെയർസൈഡ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വാക്ക് ഇന്റർവ്യൂ. ഡിപ്ലോമ ഇൻ ഡന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ് കഴിഞ്ഞിരിക്കണം എന്നതാണ് യോഗ്യത.

താത്പ്പര്യമുള്ളവർ, അതാത് തസ്തികകളിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിമണിക്കൂർ മുമ്പ്, പ്രസ്തുത തസ്തികയിലേക്കുള്ള യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Walk in interview

Next TV

Related Stories
സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുഹമ്മദ് ഷർഷാദിന് എതിരെ വക്കീല് നോട്ടീസ്

Aug 20, 2025 10:06 AM

സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുഹമ്മദ് ഷർഷാദിന് എതിരെ വക്കീല് നോട്ടീസ്

സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുഹമ്മദ് ഷർഷാദിന് എതിരെ വക്കീല് നോട്ടീസ്...

Read More >>
പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം :  പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾ

Aug 20, 2025 10:02 AM

പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം : പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾ

പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം : പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾ...

Read More >>
എസ് എഫ് ഐ ക്ക് മറുപടിയുമായി എം എസ് എഫ് രംഗത്ത്

Aug 19, 2025 10:42 PM

എസ് എഫ് ഐ ക്ക് മറുപടിയുമായി എം എസ് എഫ് രംഗത്ത്

എസ് എഫ് ഐ ക്ക് മറുപടിയുമായി എം എസ് എഫ്...

Read More >>
കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 19 കേസുകൾ പരിഹരിച്ചു

Aug 19, 2025 09:56 PM

കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 19 കേസുകൾ പരിഹരിച്ചു

കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 19 കേസുകൾ...

Read More >>
ടിക്കറ്റ് ബുക്ക്‌ ചെയ്തവർക്ക് റീഫണ്ട്:  മസ്കത്ത്-കണ്ണൂർ ഇൻഡിഗോ സർവീസ് നിർത്തുന്നു.

Aug 19, 2025 09:50 PM

ടിക്കറ്റ് ബുക്ക്‌ ചെയ്തവർക്ക് റീഫണ്ട്: മസ്കത്ത്-കണ്ണൂർ ഇൻഡിഗോ സർവീസ് നിർത്തുന്നു.

ടിക്കറ്റ് ബുക്ക്‌ ചെയ്തവർക്ക് റീഫണ്ട്: മസ്കത്ത്-കണ്ണൂർ ഇൻഡിഗോ സർവീസ്...

Read More >>
ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ.

Aug 19, 2025 09:47 PM

ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ.

ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ്...

Read More >>
Top Stories

//Truevisionall