കൊളച്ചേരി: മൂന്ന് വർഷങ്ങളായി കൊളച്ചേരി, കുറ്റ്യാട്ടൂർ, മയ്യിൽ, നാറാത്ത് പഞ്ചായത്തുകളിലെ കിടപ്പ് രോഗികളുടെ സ്വാന്തന പരിചരണ രംഗത്ത് സമാനതകളില്ലാത്ത സേവനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന കൊളച്ചേരി മേഖല പി ടി എച്ച് മൂന്നാം വാർഷികാഘോഷ പരിപാടികൾക്ക് കമ്പിൽ ലത്വീഫിയ്യ കോൺഫ്രൻസ് ഹാളിൽ തുടക്കമായി.
തളിപ്പറമ്പ് കാരക്കുണ്ടിൽ നിർമിക്കുന്ന പി ടി എച്ച് പീസ് വാലി സെൻ്റർ, കൊളച്ചേരിയിൽ നിർമ്മിക്കുന്ന ഡയാലിസിസ് സെൻ്റർ ഉൾപ്പെടെയുള്ള പി ടി എച്ച് കൊളച്ചേരി മേഖലയുടെ പുതിയ പദ്ധതികൾക്ക് മൂന്നാം വാർഷികാഘോഷ പരിപാടികൾ കരുത്തു പകരും. വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് നിർവ്വഹിച്ചു.


മാറിയ ലോകത്ത് പാലിയേറ്റീവ് പ്രവർത്തകരുടെ സാമീപ്യം കിടപ്പ് രോഗികൾക്ക് ചികിത്സയേക്കാൾ മികച്ച ആശ്വാസമാണ് നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹാഫിസ് അബ്ദുള്ള ഫൈസി പട്ടാമ്പി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ പി ടി എച്ചിൻ്റെ തുടർ പദ്ധതികൾ അവതരിപ്പിച്ചു. സപ്തമ്പർ 12 വരെ നീണ്ടു നിൽക്കുന്ന വാർഷികാഘോഷ പരിപാടികളുടെ സമാപനം സപ്തമ്പർ 12 ന് വെള്ളിയാഴ്ച പകൽ 3 മണിക്ക് കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് ഓഡിറ്റോറിയത്തിൽ നടക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രശസ്ത മോട്ടിവേറ്ററും പ്രഭാഷകനുമായ പി എം എ ഗഫൂർ മുഖ്യാതിഥിയാവും. ഉദ്ഘാടന പരിപാടിയിൽ ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു. ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് ദാവൂദ് തണ്ടപ്പുറം, ജനറൽ സെക്രട്ടറി ഷംസീർ കെ എം പി,
ഷാർജാ ചാപ്റ്റർ ജനറൽ കൺവീനർ ഹാരിസ് കാരയാപ്പ്, പി ടി എച്ച് ഉപദേശക സമിതി അംഗം ടി വി ഹസൈനാർ മാസ്റ്റർ, കമ്പിൽ ലത്വീഫിയ്യ ജനറൽ സെക്രട്ടറി മുജീബ് കമ്പിൽ ആശംസകൾ അർപ്പിച്ചു.
അഴിക്കോട് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ്, പി ടി എച്ച് ട്രഷറർ അഹ് മദ് തേർളായി, മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് ഹാജി, ജനറൽ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ, മുസ് ലിം ലീഗ് മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞഹ് മദ് കുട്ടി, ജനറൽ സെക്രട്ടറി കെ ജുബൈർ മാസ്റ്റർ, പി ടി എച്ച് വൈസ് പ്രസിഡന്റ് പി. പി താജുദ്ദീൻ, ഷംസുദ്ദീൻ വേശാല, ജാബിർ പാട്ടയം, കെ പി യൂസഫ്, കെ പി അബ്ദുൽ സലാം തുടങ്ങിയർ സംബന്ധിച്ചു.
pth kolachery