ദോഹ: ഖത്തർ ഇന്ത്യൻ കൾചറൽ സെന്ററിൽ സാദാത്ത് അസോസിയേഷൻ ഓഫ് ഖത്തർ (SAQ) സംഘടിപ്പിച്ച “സ്നേഹ സംഗമം” വൈവിധ്യമാർന്ന പരിപാടികളോടു കൂടി ശ്രദ്ധേയമായി.
സയ്യിദ് മശ്ഹൂദ് തങ്ങളുടെ നേതൃത്വത്തിലുള്ള ഇശൽ വിരുന്ന് പരിപാടിയുടെ ഭാഗമായി നടന്നു.


സ്നേഹ സംഗമം സയ്യിദ് ജഅഫർ തങ്ങൾ മമ്പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ സയ്യിദ് ഷഹബാസ് തങ്ങൾ വളപട്ടണം സ്വാഗതം പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ അംമ്പാസഡറുടെ ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
വിശിഷ്ടാതിഥികളായി പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, മുഖ്യപ്രഭാഷകനായി കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സഫാരി ഗ്രൂപ്പ് എംഡി സൈനുൽ ആബിദ്, ജാഫർ തയ്യിൽ, സലീം നാലക്കത്ത് (KMCC), മുഹമ്മദ് ഷാ (ICF), സക്കറിയ മാണിയൂർ (KIC), സലാം ഹാജി പാപ്പിനിശ്ശേരി എന്നിവർ പങ്കെടുത്തു.
സമാപന ദുഅക് സിദ്ദിഖ് തങ്ങൾ മാണിമൂല നേതൃത്വം നൽകി ,സാദിഖലി തങ്ങൾ വല്ലപ്പുഴ നന്ദി പറഞ്ഞു.
ബിസിനസ് രംഗത്തെ മികവ് പരിഗണിച്ച് നൽകിയ ബിസിനസ് എക്സലൻസി അവാർഡ് അൽ ഫാരിസ് ലോ ഫേർമിൻ്റെ പേരിൽ ഹാരിസ് അബ്ദുൽ അസീസ്, ഫാരിസ് മുഹമ്മദ് ഹബാബി, സാലിഹ് സഹർ അൽ യഫീ എന്നിവർ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളിൽ നിന്ന് ഏറ്റുവാങ്ങി. ഫാരിസ് ലോ ഫേർമിൻ്റെ പേരിൽ മുഹമ്മദ് അൽ യഫായി നന്ദി പ്രസംഗം നടത്തി. എക്സലൻസി അവാർഡ് ടി.കെ. ഖലീൽ തങ്ങൾക്കായി സയ്യിദ് മശ്ഹൂദ് തങ്ങൾ, ഹുസൈൻ സഖാഫി ചുള്ളിക്കോടിൻ്റെ കൈയിൽ നിന്ന് ഏറ്റുവാങ്ങി.
പരിപാടിയിൽ ടോക്കൺ ഓഫ് അപ്രീസിയേഷൻ അവാർഡുകളും വിതരണം ചെയ്തു , അബ്ദുൽ റഷീദ് ഹാജി , മുഹമ്മദ് അബ്ദുൽ വഹാബ്, എ.സി.കെ. മൂസ താനൂർ , റിഷാൽ കെ.പി.ബി , SKSSF സഹചാരി വളണ്ടിയേഴ്സ്, SYS-ICF സാന്ത്വനം വളണ്ടിയേഴ്സ് എന്നിവർക്ക് നൽകി.
സൈനുദ്ദീൻ തങ്ങൾ എടരിക്കോട് , മുഹ്‌സിൻ ബാഫഖി തങ്ങൾ , ശിഹാബ് തങ്ങൾ തളിക്കുളം , ഫഖ്റുദ്ദീൻ ബാവ തങ്ങൾ ,ഹാശിം തങ്ങൾ കണ്ണാടിപറമ്പ് , ഷിഹാബ് തങ്ങൾ വയനാട് , മുനീർ തങ്ങൾ ചാലിയം , ഹിഷാം തങ്ങൾ താനൂർ , ഷുഹൈബ് തങ്ങൾ , ഷഹീൻ തങ്ങൾ , സഗീർ തങ്ങൾ തളിക്കുളം , ഹാശിം തങ്ങൾ ചെമ്മലശ്ശേരി, ഷിബിൻ സെയ്ത് തങ്ങൾ , സയ്യാഫ് അലി തങ്ങൾ , ഫർവത് തങ്ങൾ ആഴഞ്ചേരി എന്നിവർ പരിപാടിക് നേതൃത്വം നൽകി.
Sakh