കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ് അഗ്നിശമനസേന.തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്ക് മെഡിക്കൽ ഒക്സിജൻ കൊണ്ട് വരുന്ന വാഹനത്തിൽ നിന്നാണ് ഒക്സിജൻ ചോർച്ച ഉണ്ടായത്. ആശുപത്രിയിലേക്ക് ആവശ്യമായ ലോഡ് ഇറക്കി ബാക്കി വന്ന അര ടൺ ഒക്സിജനുമായി വാഹനം തിരികെ പോകുന്ന വഴി റിപ്പയർ ചെയ്യേണ്ട ആവശ്യം വന്നതിനാൽ ശനിയാഴ്ച ഉച്ചക്ക് കുറ്റിക്കോലിൽ നിർത്തിയിടുകയും ഞായറാഴ്ച വൈകുന്നേരത്തോടെ ഒക്സിജൻ ചോരുകയുമായിരുന്നു.
തളിപ്പറമ്പ് അഗ്നിശമനസേന എത്തി വാൽവ് അടക്കുകയും ചോർച്ച പരിഹരിക്കുകയും ചെയ്തു. ഡ്രൈവറെ ബന്ധപ്പെടാനുള്ള നമ്പറോ കാര്യങ്ങളോ ഒന്നും വാഹനത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ വാഹനവുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി ബന്ധപ്പെട്ട വിവരങ്ങൾ വാഹനത്തിൽ പതിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.


സ്റ്റേഷൻ ഓഫീസർ എം കുരിയാക്കോസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി വി ഗിരീഷ്, അഭിനേഷ് ടി, അനൂപ് കെ വി, വിനയ് ദാസ് എം, തരുൺ സത്യൻ, ഹോം ഗ്വാർഡ് സി പി രാജേന്ദ്രകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
oxygen leack